ഗുരുദേവൻ ജനഹൃദയങ്ങലെത്തിക്കാൻ ശ്രമിച്ച വെളിച്ചം.

ഭാരത സംസ്കാരം, അറിവിനെ പരബ്രഹ്മമായി കാണൂന്നു. അറിവുണ്ടായാൽ ഹൃദയത്തിൽ വെളിച്ചം വീശും. ഗുരുദേവന്‍റെ വാക്കുകളും ചെയ്തികളും, ഗുരുദേവൻ നടത്തിയ ക്ഷേത്രപ്രതിഷ്ടകളും നമ്മെ പടിപടിയായി ആത്മീയ വെളിച്ചത്തിലേക്കു നയിക്കാനുള്ള ഉത്ബോധനങ്ങൾ ആയിരുന്നു. എന്നാൽ വളരെ അപൂർവ്വം ജനങ്ങളെ അതു ശരിയായ അർത്ഥത്തിൽ അന്നു മനസ്സിലാക്കിയിരുന്നുള്ളൂ; ഇന്നും മനസ്സിലാക്കുന്നുള്ളൂ.

ആ ആത്മീയ വെളിച്ചം ലഭിക്കാനുതകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്ബോധനമായിരിന്നു 1922ൽ മുരുക്കുംപുഴ ക്ഷേത്രത്തിൽ ഗുരുദേവൻ നടത്തിയ പ്രതിഷ്ട. മനുഷ്യനു്, ആത്മീയ ചൈതന്യമായ അറിവിന്‍റെ വെളിച്ചം ലഭിക്കാനുതകുന്ന, അടിസ്ഥാന ഗുണങ്ങളായ സത്യം, ധർമ്മം, ദയ, സ്നേഹം ഇവ നാലും ആലേഖനം ചെയ്ത ഒരു ഫലകമാണു് ഗുരുദേവൻ മുരുക്കുംപുഴ ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചതു്.(1) മാനവ പുരോഗതിക്കുവേണ്ട ഈ നാലു ഗുണങ്ങളെ ആരാധിക്കാനാണു് ഗുരുദേവൻ ആ പ്രതിഷ്ടയിൽക്കൂടി മാനവകുലത്തോടു് ആഹ്വാനം ചെയ്യുന്നതു്. ഗുരുദേവന്‍റെ ഏറ്റവും ഉന്നതമായ പ്രതിഷ്ട കണ്ണാടി ആണെന്നു പറയാറുണ്ടെങ്കിലും, ആ കണ്ണാടി പ്രതിഷ്ടയിൽക്കൂടി ഗുരുദേവൻ കാട്ടിത്തരുന്ന ഏകത്ത്വത്തിന്‍റെ ആഴവും വ്യാപ്തിയും അറിയാൻ, മുരുക്കുംപുഴയിലെ പ്രതിഷ്ടയിലെ നാലുവാക്ക്യങ്ങളുടെയും അർത്ഥം ഗ്രഹിച്ചിരിക്കണം, അവയെ ആചരിച്ചിരിക്കുകയും വേണം. പ്രത്യേകിച്ചും അതിലെ ആദ്യവാക്കായ “സത്യം”. അവിടെയാണു് മുരുക്കുംപുഴയിലെ ഈ പ്രതിഷ്ടയുടെ പ്രാധാന്യം കുടികൊള്ളുന്നതും.

“സത്യമാണു് എല്ലാ ഗുണങ്ങളിലും ഉത്തമം. പരബ്രഹ്മമാണെല്ലാത്തിലും ഉന്നതവും നിത്യവും ആയ ‘സത്യം’. ഈ അഘിലാണ്ഡത്തിന്‍റെ നിലനില്പുതന്നെ ആ ‘സത്യ’ത്തിലാണു്. ആയതിനാൽ എപ്പോഴും ‘സത്യം’ പറയുക. ഒരിക്കലും കളവു പറയാതെ ഇരിക്കുക”, എന്നാണൂ് ഗുരുദേവൻ “നാരായണസ്മൃതി”യിലൂടെ നമ്മോടുപദേശിക്കുന്നതു്. (2)

“സ്നേഹം” മനുഷ്യനു് അത്യാവശ്യമായും വേണ്ട ഗുണമാണു്. തന്നോടും തന്‍റെ സ്വന്തമായതിനോടും  മാത്രമല്ല. സകല ജീവജാലങ്ങളോടും ഉള്ള നമ്മുടെ എല്ലാ പ്രതികരണങ്ങളും, എല്ലാ കർമ്മങ്ങളും സ്നേഹപൂർണ്ണമായിരിക്കണം. അതു നമ്മെ, (മാനവ സമൂഹത്തെ ഒന്നടങ്കം), “ദയാ”പൂർണ്ണമായ ഒരു ചുറ്റുപാടിലേക്കു നയിക്കും, അതു് എല്ലാവരേയും പുരോഗതിയിലേക്കും നയിക്കും. ഇതു സാധിതമാകണം എങ്കിൽ നമ്മുടെ സകല ചിന്തകളും “ധാർമ്മിക”മായിരിക്കണം. “ധാർമ്മിക”മായ ചിന്തകൾ, “സത്യ”ത്തിൽ അടിസ്ഥാനമായി മാത്രമേ ഉണ്ടാകൂ. അവിടെയാണു “സത്യ”ത്തിന്‍റെ പ്രാധാന്യം കുടികൊള്ളുന്നതും. ഇതേ കാരണത്താൽ തന്നെ “സത്യം” പറയുക എന്നതും, അതനുസരിച്ചു പ്രവർത്തിക്കുക എന്നതും അടിസ്ഥാന പരമായതും, ഏറ്റവും പ്രധാനപ്പെട്ടതും ആണു്. ഇതു് മനുഷ്യകുലത്തിനു് അത്യാവശ്യമായും വേണ്ട ഗുണവും ആണു്. എന്നാൽ ഇന്നു സമൂഹം ആ വഴിക്കല്ല നീങ്ങുന്നതെന്നതാണു നാം കാണുന്നതു്.

മനുഷ്യനെ ഈ പ്രവർത്തിയിലേക്കു നയിക്കുന്നതു് ഭീരുത്വമാണു്. ഭീരുത്ത്വം ഉടലെടുക്കുന്നതോ അറിവില്ലായ്മയിൽ നിന്നും. ദർശനമാലയിൽ ഇതേപ്പറ്റി ഗുരുദേവൻ പറയുന്നതു നോക്കുക. കാണപ്പെടുന്നു എന്നു് “അവിദ്യ”യാൽ തോന്നപ്പെടുന്നതും, ഇന്ദ്രീയ സുഖങ്ങൾക്കുതകുന്നതുമായ കാര്യങ്ങളാണു് “സത്യം” എന്നു ജനം തെറ്റിദ്ധരിക്കുന്നു. ആ “അസത്യ”ത്തെ “സത്യ”മായി കാണുന്ന ജനം ആ ഇന്ദ്രീയ സുഖങ്ങൾക്കായി പല അധാർമ്മികതകളും ചെയ്യുന്നു. (3)

“സത്യാസത്യവിവേകം” ഉള്ളവർക്കു് ഇന്ദ്രീയ സുഖങ്ങളെല്ലാം വെറും മാരീചിക മാത്രം ആണു്. എന്നാൽ അതില്ലാത്തവർക്കോ ഇതെല്ലാം “സത്യ”മെന്നും തോന്നും; കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ, അതു തന്നെപ്പോലെയുള്ള ഒരു കുട്ടിയാണെന്നു കരുതുന്ന കുട്ടിയെപ്പോലെ. (4) ഇങ്ങനെയുള്ള മിത്ഥ്യാജ്ഞാനം മാറി “സത്യ”ത്തിന്‍റെ ശരിയായ ബോധം എല്ലാവർക്കും ഉണ്ടാകട്ടെ.

ഇന്നു് ഗുരുദേവഭക്തന്മാരായി ചമഞ്ഞു നടക്കുന്നവരിലും ഭൂരിപക്ഷവും “സത്യ”ത്തിനു യാതൊരു വിലയും കല്പിക്കുന്നില്ല എന്നു കാണാം. തൻകാര്യസാദ്ധ്യത്തിനും, പേരിനും പെരുമയ്ക്കുമായി “അസത്യ”ത്തിൽക്കൂടിയാണു് അവരിൽ പലരും ചരിക്കുന്നതു്. സ്വജീവിതത്തിൽ മാത്രം അല്ല ഗുരുദേവ പ്രസ്ഥാനങ്ങളിൽ പോലും, പലരും “അസത്യ”മായതു പറയുന്നു, പ്രവർത്തിക്കുന്നു, പ്രചരിപ്പിക്കുന്നു. സത്യമല്ല എന്നു് അറിഞ്ഞുകൊണ്ടു തന്നെ അതു ചെയ്യുന്നു. ഗുരുവിനെത്തന്നെ ഇതിനായി ഉപയോഗിക്കുന്നു എന്നതാണതിലും പരിതാപകരമായ അവസ്ഥ. ആത്മജ്ഞാനം ഉണ്ടാകുമ്പോൾ,  ഈ ഇന്ദ്രീയ സുഖങ്ങളെല്ലാം “അസത്യ”മാണെന്ന ബോധം ഉണ്ടായി “സത്യ”ത്തിലേക്കു് അങ്ങനെയുള്ളവർ അവരുടെ ഗതി മാറ്റും എന്നു കരുതാം. അതിനായി ഗുരുദേവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

© ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.

ഈ ലേഖനം തയ്യാറാക്കാനുപയോഗിച്ച സഹായകഗ്രന്ധങ്ങൾ:

(1) പ്രഫസർ എം. കെ. സാനു എഴുതിയ നാരായണ ഗുരുസ്വാമി, പുറം196; ശ്രീ സി. ആർ. മിത്ര എഴുതിയ, നാരായണ ഗുരു ആൻഡ് സോഷ്യൽ റവലൂഷ്യൻ, പുറം 181-182; കോട്ടുകോയിക്കൽ വേലായുധൻ എഴുതിയ ശ്രീനാരായണഗുരു – സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം, പുറം 105-106, 111-112.

(2) ഗുരുദേവന്റെ “നാരായണസ്മൃതി” എന്ന കൃതിയിലെ എഴുപത്തിരണ്ടാം മന്ത്രം.

(3) ഗുരുദേവൻ രചിച്ച ദർശനമാലയിലെ അസത്യദർശനത്തിലെ രണ്ടാം മന്ത്രം.

(4) ഗുരുദേവൻ രചിച്ച ദർശനമാലയിലെ അസത്യദർശനത്തിലെ ആറാം മന്ത്രം.

അമേരിക്കയിൽ നടക്കാൻ പോകുന്ന സർവ്വമത സമ്മേളനവും ദൈവദശകവും.

പല മാദ്ധ്യമങ്ങളിൽ അമേരിക്കയിൽ നടക്കാൻ പോകുന്ന ഒരു സർവ്വമതസമ്മേളനത്തിൽ ദൈവദശകത്തെപ്പറ്റി സംസാരിക്കുവാൻ സന്ദീപാനന്ദഗിരി എന്നൊരാൾ തയ്യാറെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചും അദ്ദേഹത്തെ അഭിനന്ദിച്ചും പലരുടെയും അഭിപ്രായങ്ങൾ കാണുകയുണ്ടായി. ഈ സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരും ഉണ്ടാകുമോ എന്നും ചില സംശയങ്ങൾ പൊന്തിവന്നിരുന്നു.

ഈ സർവ്വമതസമ്മേളനം എന്നു പറയുന്ന കൂട്ടായ്മയിൽ പിന്നിലും മുന്നിലും കമ്മ്യൂണിസ്റ്റുകൾ ഉണ്ടാവാം. തികച്ചും ഒരു കമ്മ്യൂണിസ്റ്റായ ശ്രീമാൻ സന്ദീപനന്ദഗിരി പങ്കെടുക്കുന്നതു തന്നെ അതിനൊരുതെളിവാണല്ലോ? ഇതിന്റെ സംഘാടകരിലും കമ്മ്യൂണിസ്റ്റുകളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആഗോളതലത്തിൽ അമേരിക്കക്കാർ കമ്മ്യൂണിസ്റ്റുകളെ എതിർക്കുന്നതായി കാണാം. പക്ഷെ അമേരിക്കയ്ക്കു ഗുണമുണ്ടാകാൻ സാദ്ധ്യത ഉണ്ടെങ്കിൽ സഹകരിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെ നടന്നിട്ടും ഉണ്ട്. ആവശ്യം എങ്കിൽ അവരോടു് ഇനിയും സഹകരിക്കയും ചെയ്യും. നാട്ടിലെ പല കമ്മ്യൂണിസ്റ്റുകളുടെയും ലേഖനങ്ങൾ അമേരിക്കൻ മാദ്ധ്യമങ്ങളിൽ സാധാരണ കാണാം. നാട്ടിലേ പല കമ്മ്യൂണിസ്റ്റുകളുടെയും മക്കൾ സഹിതം പല ബന്ധുക്കളും അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും കുടിയേറിയിട്ടും ഉണ്ട്, പഠിപ്പിനും സ്ഥിരതാമസത്തിനും.

കൂടാതെ ഇന്നു് ഇങ്ങനെയുള്ള സർവ്വമത സമ്മേളനങ്ങൾ മിക്കതും ചില മതങ്ങളുടെ പ്രചരണത്തിനുള്ള ഒരു മറമാത്രം ആണുതാനും. അതറിയാതെ പലരും അതിൽ പങ്കെടുക്കാറും ഉണ്ട്. ചില പേരുകേട്ട വ്യക്തികളും, പക്ഷെ അതിൽ കൂടുതലും മതം വ്യവസായീകരിച്ചവർ ആണെന്നും കാണാം. തന്നെയുമല്ല, ഇതു് നല്ല രീതിയിലുള്ള ഓരു സംരംഭമാണെങ്കിൽ തന്നെയും ശ്രീമാൻ സന്ദീപാനന്ദ്ഗിരി ഗുരുദേവന്റെ കൃതിയുമായി പ്രത്യക്ഷപ്പെടുന്നതിനോടു യോജിക്കാൻ ഒരിക്കലും പറ്റില്ല. ഭാരത സംസ്കാരത്തെയോ ആത്മീയതയേയൊ പ്രതിനിധീകരിക്കാൻ വേറെ എത്രയോ അർഹരായാവർ ഉണ്ട്. ഗുരുദേവനെ പ്രതിനിധീകരിക്കാനായാലും ഇദ്ദേഹം ഒട്ടും ഉചിതനല്ല.

ഈ നടക്കാൻ പോകുന്ന സർവ്വമത സമ്മേളനത്തെപ്പറ്റി അല്പം കൂടി മനസ്സിലാക്കാൻ ശ്രമിച്ചതിൽ നിന്നും ചില കാര്യങ്ങൾ കൂടി അറിഞ്ഞു. ഇത് സ്വാമി വിവേകാനന്ദൻ പങ്കെടുത്ത സമയത്തെ സർവ്വമതസമ്മേളനാം പോലെയുള്ള ഒന്നല്ല. അന്ന് അദ്ദേഹത്തെ പങ്കെടുപ്പിച്ചതുതന്നെ അദ്ദേഹം കേഴ്വിക്കാരെ മുഴുവനും തന്റെ വാക്ക്ധോരണിയാൽ ആകർഷിക്കും എന്ന് കരുതിയും അല്ലായിരിന്നു. അവരുടെ പ്രതീക്ഷയ്ക്കു വിപരീതമായി അങ്ങനെ നടന്നു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തെ എതിർക്കുകയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഗുരുവിനും എതിരായി അപവാദങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തു. ഇന്നും പാച്ഛാത്യരായ ഇൻഡോളജിസ്റ്റുകൾ (ഇവരിൽ ബഹുഭൂരിപക്ഷവും പ്രച്ഛഹ്നമതപ്രചാരകരാണെന്നും ഓർക്കുക.) അത് തുടരുന്നു. കൂടാതെ വിവേകാനന്ദസ്വാമികൾ ക്രിസ്തീയതയെ മോഷ്ടിച്ചാണു അദ്ദേഹത്തിന്റേതായ “ഹിന്ദുത്വം” കെട്ടിപ്പടുത്തതു് എന്നും ഇപ്പോൾ വിളംബരം ചെയ്യുന്നുണ്ട്. വിവേകാനന്ദസ്വാമി ഉപനിഷത്തുക്കളിൽ ആധാരമാക്കിയാണു് ഭാരതീയ ദർശനങ്ങൾ ലോകത്തിനു നല്കിയതു. ഗുരുദേവനും അങ്ങിനെതന്നെയാണു ചെയ്തതും. രണ്ടുപേരും ഭാരതീയ ദർശനങ്ങളിൽ കടന്നു കൂടിയ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കടത്തിവിടപ്പെട്ട മാലിന്യങ്ങളെ ദൂരികരിക്കാൻ ആ ഭാരതീയ ദർ ശനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുകയാണുണ്ടായതു്.

ഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവ്വമതസമ്മേളനം പോലെയും അല്ല ഈ സമ്മേളനം. ഇവിടെ കൂടുതലായും പങ്കെടുക്കുക മതവിസ്വാസികളല്ല, മറിച്ചു് മതപ്രവർത്തകർ ആയിരിക്കും എന്നാണു് സംഘാടകർ വെളിപ്പെടുത്തിയിട്ടുള്ളതു്. ഒരു പ്രധാന ചർച്ചാവിഷയം അക്രമപ്രവർത്തികളും ആയിരിക്കും എന്നു സംഘാടകർ പറഞ്ഞു കഴിഞ്ഞു. മതസമ്മേളനത്തിൽ സ്വാഭാവികമായും മതവുമായി ബന്ധപ്പെട്ട അക്രമപ്രവർത്തനങ്ങൾ ആയിരിക്കുമല്ലോ ചർച്ച ചെയ്യപ്പെടുകയും. ഒരു സർവ്വമത സമ്മേളനത്തിൽ ഈ വിഷയം ചർച്ചയാക്കുക, അതും മത പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇതു ചർച്ചാവിഷയം ആക്കുന്നതിന്റെ ഗോപ്യമായ ഉദ്ദേശം പലതും ആകാം. പാച്ഛാത്യരുടെ ഇതുവരെയുള്ള ഇത്തരം പരിപാടികൾ വിശകലനം ചെയ്‌താൽ അതു മതപ്രചരണത്തിനെതിരായ തടയിടലിനെ മതസ്വാതത്ര്യത്തിനെതിരായ അക്രമം ആയി ചിത്രീകരിക്കാനുള്ള ഒരു അടവാണെന്നും മനസ്സിലാക്കാം. ഭാരതത്തിലെ മതത്തിലേക്കുള്ള ആളെടുപ്പിനെതിരായ എല്ലാ തടയിടലിനെയും മതപീഠനം എന്നപേരിലാണ് പാച്ഛാത്യരും അവരോടൊപ്പം നിൽക്കുന്ന ഭാരതീയരും ചിത്രീകരിക്കുക.

ഇത്രയും കണിക്കിലെടുത്തുകൊണ്ടു് വിലയിരുത്തിയാൽ ഈ സമ്മേളനത്തിൽ ഭാരതത്തിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരനെ, അതു സ്വയം സ്വാമി ചമഞ്ഞു നടക്കുന്ന ഒരു വ്യക്തിയെ പങ്കെടുപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാക്കാമല്ലോ? ഭാരതത്തിലെ മതത്തിൽ ആളുചേർക്കലിനെതിരായുള്ള പ്രവർത്തനങ്ങളിൽ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിന്റെ വെളിച്ചത്തിൽ ഇതിനെ വിലയിരുത്തുക. അപ്പോൾ മനസ്സിലാക്കാം എന്തിനാണ് ഇദ്ദേഹത്തെ ഈ സർവ്വമതസമ്മേളനത്തിലേക്കു വരുത്തുന്നതെന്ന്? ഗുരുദേവനെ എങ്ങനെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം എന്നും മതത്തിൽ ആളെടുക്കുന്നവർക്കു നന്നായി അറിയാം. അപ്പോൾ എല്ലാം കൊണ്ടും അവർക്ക് ഉപയോഗിക്കാൻ പറ്റിയ ആൾ തന്നെ ഇദ്ദേഹം, വിഷയവും അങ്ങിനെതന്നെ. ഇതെല്ലാം വച്ചുകൊണ്ട് വിശകലനം ചെയ്യുമ്പോൾ ലോകത്തുള്ള ഒരു ശ്രീനാരായണപ്രസ്ഥാനത്തിൽ നിന്നും ക്ഷണിക്കാതെ ഇദ്ദേഹത്തെ ക്ഷണിച്ചതിന്റെ കാരണവും മനസ്സിലാക്കാം. ഇതിനും ഉപരിയായി ഇത് നടക്കുന്ന സ്ഥലം യാഥാസ്ഥിതികരായ മതവിശ്വാസികൾ വളരെയധികം താസിക്കുന്ന സ്ഥലവും ആണു്. അവരും ഈ സമ്മേളനത്തിൽ ഒരു നല്ല പങ്കു വഹിക്കും എന്നതിനും സംശയം വേണ്ടാ. അപ്പോൾ ശ്രീമാൻ സന്ദീപാനന്ദഗിരിയുടെ ഈ യാത്രയിൽ നിന്നും ഭാരതത്തിനോ, ഭാർതത്തിന്റെ ആത്മീയശാസ്ത്രത്തിനോ, ശ്രീനാരയണ ദർശനങ്ങൾക്കോ കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. മറിച്ചു് ഭാവിയിൽ ഇതിനെല്ലാം ക്ഷതം ഏല്ക്കാനുള്ള സകല സാദ്ധ്യതകളും ഉണ്ടു താനും.

©ഉദയഭാനു പണിക്കർ

ഐക്കത്തോടെ പുരോഗതിയിലേക്കു നീങ്ങുക.

ലോകത്തു് “ഞാൻ”, “ഞാൻ” എന്നു് പറഞ്ഞു കഴിയുന്ന സകലരും, മറ്റു സകലതും ഒരേ ഏകത്ത്വത്തിൽ നിന്നും ഉടലെടുത്തതാണെന്നു് ഉപനിഷത്തുക്കൾ പറയുന്നു. സൂക്ഷമമായി അന്വഷിക്കുമ്പോൾ എല്ലാവരുടെയും ഉള്ളിലെ ഈ “ഞാൻ” പലതല്ല, ഏകമാണെന്നു മനസ്സിലാകും എന്നും; അതേ സമയം തന്നെ ഓരോരുത്തരും വേറേ വേറേ എന്ന തരത്തിൽ തോന്നുന്നതു് അനേകമാണെന്നും; അതുകാരണം ഏകതയുടെയും അനേകതയുടെയും ആകത്തുകയാണു് പരമാർത്ഥത്തിലുള്ള ഈ “ഞാൻ” എന്ന “പരമ്പൊരുൾ”; അഥവാ ആത്മസത്യം എന്നും, അതു മാത്രമാണു് ഉണ്മയായുള്ളതെന്നും ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നതു്. ത്രിഗുണമയനായ, സത്ത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളുടെ സാരമായിരിക്കുന്ന, ഏകനായ പരമ്പൊരുളിനു്, സ്വന്തം മനസ്സാകുന്ന പൂക്കൾ അർപ്പിച്ചു നമസ്കരിച്ചു് ഇന്ദീയങ്ങളെ ജയിച്ചു് എല്ലാ കെട്ടുപാടുകളിൽ നിന്നും മുക്തരായി, ആത്മാവിന്‍റെ മഹസ്സിൽ മുങ്ങി ലയിച്ചു അതായിതീരണം, എന്നും ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നു. ഓരോ ജീവാത്മാക്കളുടെയും ലക്ഷ്യവും അതുതന്നെ.

ഒരേ വൃക്ഷത്തിൽ താമസിക്കുന്ന പക്ഷികളെപ്പോലെയാണു് ആത്മാക്കൾ. ചിലവ മരത്തിലെ പഴങ്ങളാകുന്ന കർമ്മഫലങ്ങളെ ഭക്ഷിക്കുന്നു, അനുഭവിക്കുന്നു, ആസ്വദിക്കുന്നു. ഈ കർമ്മാനുഭലാനുഭവികളായ ആത്മാക്കൾ പ്രകൃതിയെ സേവിച്ചു് കാമ-ക്രോധാതികൾക്കു് അടിമപ്പെട്ട, ലൗകിക വിഷയങ്ങളിൽ മുഴുകിക്കഴിഞ്ഞു കൂടുന്നു. മറ്റുള്ള പക്ഷികൾ ഭോഗങ്ങളിൽ കഴമ്പില്ല എന്നനുഭവിച്ചറിഞ്ഞു് ആ പ്രകൃതിയെ ഉപേക്ഷിച്ചു് സാക്ഷീഭൂതർ മാത്രമായി സ്വതന്ത്രരായിത്തീരുന്നു എന്നും ഉപനിഷത്തുക്കൾ പറഞ്ഞുതരുന്നു.

സൃഷ്ടിക്കുമുൻപു് പ്രപഞ്ചം മുഴുവനും ഏകമായ ആത്മാവായിരിന്നു എന്നും, ആ അത്മാവു (പരബ്രഹ്മം) തന്നെയാണു് ശൃഷ്ടിയും, സ്രഷ്ടാവും, സൃഷ്ടിജാലവും, സൃഷ്ടിക്കുള്ള സാമഗ്രിയും, മായയും, മായവിയും ആകുന്നതും അതേ പരബ്രഹ്മം തന്നെ. ആ മായാവലയത്തിൽ നിന്നും നമ്മെ മോചിപ്പിച്ചു് മോക്ഷപ്രാപ്തി നല്കുന്ന ശ്രേഷ്ടനായ ആ “മഹാ-ആത്മാവും” അതേ നിത്യസത്യം തന്നെയാണു്. ആ പരബ്രഹ്മം ശുദ്ധവും പൂർണ്ണവുമായ സത്യമാകുന്നു. അതേ പരബ്രഹ്മം തന്നെ ശുദ്ധമായ ജ്ഞാനവും സമ്പൂർണ്ണമായ ആനന്ദവും ആകുന്നു.

നാം നമ്മുടെ ആത്മസുഖത്തിനായി എല്ലാത്തരത്തിലും ഉള്ള പ്രയത്നം സദാ ചെയ്തുകൊണ്ടിരിക്കുന്നു. ഈ ലോകത്തിൽ ഇതൊന്നുതന്നെയാണു് ഏകമതം. ഇതിനെ ചിന്തിച്ചു മനസ്സിലാക്കി, മനസ്സിനെ എല്ലാവരും നീയന്ത്രിച്ചു കൊള്ളണം എന്നാണു് ഗുരുദേവൻ നമുക്കു് ദൈവദശകം, ദർശനമാല, ആത്മോപദേശശതകം തുടങ്ങിയ കൃതികളിൽക്കൂടി നൽകുന്ന ഉപദേശം. അന്യന്‍റെ ഏതു വിധ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പ്രവർത്തികൾ ഈ ഏകത്ത്വത്തിനെതിരാണു് എന്നും ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നു.

സദാമാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനും ‘അപ്പുറത്തുള്ള ആത്മാവിനെക്കാൾ’ പ്രീയമായി മറ്റൊന്നും നമുക്കില്ല. സ്വന്തം ആത്മാവിനോടുള്ള ഈ സ്നേഹം സദാ തുടരാൻ നാമെല്ലാം ആഗ്രഹിക്കുന്നു. ആത്മാവു നിത്യമായതും ആണു്. ആ നിത്യമായ ആത്മാവുതന്നെയാണു് എല്ലവരിലും എല്ലാത്തിലും ഉള്ളതും. അങ്ങനെ ചിന്തിക്കുമ്പോൾ നാം നമ്മേ സ്നേഹിക്കും പോലെ എല്ലാവരേയും സ്നേഹിക്കേണ്ടതല്ലേ? അതെ അതാണു വേണ്ടതു്. എല്ലാവരും അന്യൂന്യം സ്നേഹിക്കുക, സഹകരിക്കുക, ഐക്കത്തോടെ പുരോഗതിയിലേക്കു നീങ്ങുക.

‘Adwitham’ as I understand IT.

(Written by and © Udayabhanu Panickar.)

(These are my partial thoughts of interpretations during my study of braHMavidya including TirumantiRam and TirukkuRaL, along with the words of wisdom and information I received from my own Guru, Parents and our Great Masters. Whatever is written here is all borrowed from them. It may also contain the revelations made possible by the grace of “The Absolute” to me in “The Silence of the Unitive Experience”. I just put them together during my learning process. udayabhanupanickar@yahoo.com )

Gurudevan was an Adwithin (അദ്വൈതിൻ – അദ്വൈതവാദി) and HIS followers should also be so. To be able to be a real adwithin, we must first withdraw from all the surroundings. By examining and understanding everything and everyone. We must withdraw from this physical world which includes our own body. And then, at the culmination windrow even from the mind; that is from the tumult and feverishness of the mind. Then only we can understand that we are in fact that ‘Being’ itself; from which everything manifested. There is no ‘he’, ‘she’, ‘him’, ‘his’, ‘her’, and ‘theirs’; it is only ‘We’ and “Ours”. At that stage we see no difference between anything. There shall be no difference in living or being dead; we don’t see difference between death and birth; between sorrow and happiness; between black and white and so on. That is what Gurudevan declares through HIS literary works, especially daivadeShakam and AdmopadeShaShathakam. That is also what HE indicated with every action of HIS. HE was not a social reformer, not just a poet, nor anything else, but an adwithin at the pinnacle of braHMavidya. Bhagavad Geetha also declares that everything came out of ‘IT’ and they are all ‘ITs own variations, and ‘IT’ is not in them but everything else are in ‘IT’ and everything nothing but the same braHMan.
‘IT’ is the beginning, the middle and the end. ‘IT’ is the first of aksharam, (the one that shall not perish) the “അ” (“A”) and its compounds, ‘IT’ is the paired compounds; the unexpanded time; the maintainer universally and the Universality. ‘IT’ is the all-engulfing death and also the source of bringing up everything ‘to be’ again. And ‘IT’ is the feminine values of fame, grace, speech, memory, will-power and the endurance. Likewise, ‘IT’ is the ‘irresponsible chance’ and the risk of the gamblers and also the brilliance in the brilliant. ‘IT’ is the victory, decisiveness; and the goodness of those who are well established in “The Reality”. ‘IT’ is the scepter of those who rule and ‘IT’ is the statesmanship of the victorious, and ‘IT’ is the silence, and the knowledge of the knowers. Whichever entity is unique and perfect in value, in grace or in radical strength, all these manifested from a sheer functional spark of ‘IT’. The whole universe, whatever we see (and do not see), all including the static and the dynamic, and all that are unitively (As One) established are ‘IT’. If we are close enough to ‘IT’, we may be able to see the boundless forms of ‘IT’; on all sides, with multitudes of arms, stomachs, mouths, and eyes; but we cannot see the beginning, the middle or the end of ‘IT’ because ‘IT’ has no beginning or end. There is nothing, moving or unmoving, which exists without the grace of ‘IT’; and ‘IT’ is the seed of every being. ‘IT’ is the giver of the germ, thus ‘IT’ is the cause of the birth of all beings. ‘IT’ is the Father and also the Mother of all. ishavAsyaOpaniShad also very clearly says that “that moves, and That does not move, That is far, and That is near, That is inside of all these and That is outside of all these are all braHMan and when we understand this fact there shall be no sorrow and no delusion, there shall only be unity of all. This is very clearly declared by Gurudevan in AdmopadeShaShathakam. In daivadeShakam (ദൈവദശകം), He says that ‘IT’ is the mAya, the mAyAvi and also the one watches over everything and enjoins it all; thus the mAyAvinOdan (മായാവിനോദൻ) also.

Religions, especially the Semitic religions are of the opinion that there is an all ‘Good God’ and there is an evil, ‘The Satan’ and the world is in continues fight between them. However, it is not an ‘all-white’ and ‘all-black’ or evil and good as in religions. According to braHMavidya the ‘good and bad’ are in everyone and everything and vary in each individual and there is no ‘all good’ and ‘all bad’ one; because, all including the braHMan, has both negatives & positives. The religions had created a “Satan” or evil and gave it a very hateful place. Whereas, in braHMavidya, this negative is also a very useful thing when within limits and that is what we refer to as mAya. The mAya is phenomenally considered as feminine principle and metaphysically considered as a negative counter point to the braHMan’. Here the creation or the recycling of the universe is done together by the braHMan & the mAya. For every event there has to be a positive and a negative. If there is no negative (and positive), no electrical or electronic equipment will work. The same way everything in the universe is produced by the braHMan & the mAya, the Positive and the Negative. Even though we refer to it as braHMan & mAya, it is just ONE.
Bhagavad Geetha says that the great braHMan as Moola PrakRiti (മൂലപ്രകൃതി) is the great womb. In ‘IT’ the PurusHa, which is also the ‘Great braHMan’ place the germ; from which, is the birth of all beings.” “Whatever forms are produced, in all the wombs whatsoever, the great Moola pRakRti (മൂലപ്രകൃതി) is their womb and the PurusHa (പുരുഷ) the seed giver. Purity, passion and inertia – the three GuNa are born of pRakRti.” (പ്രകൃതി) “Earth, water, fire, ether, mind, intellect, egoism; these are the products of the lower pRakRti”. And there is a higher pRakRti, which is the very life element by which this world is upheld and sustained.” “These two pRakRti, are the womb of all beings. So the braHMan is the ‘Source and the Cause’ of formation, sustenance and reformation (dissolution) of the whole universe”; and All this world is pervaded by braHMan. In ‘IT’s Un-manifest form (aspect); all beings exist in ‘HIM’, but ‘HE’ do not dwell in them; as the ‘Mighty Wind’, moving everywhere. ‘HE’ rests always in space (AkASh) (ആകാശം); even so, all beings rest in ‘HIM’; and all beings, go into pRakRti at the end of a Kalpa (കല്പം) (measure of time). The braHMan send them forth again at the beginning of (the next) Kalpa. Animating ‘IT’s pRakRti; braHMan, again and again send forth all these multitude of beings, by the force of pRakRti. Thus the braHMan is the cause of all, the moving, unmoving; the living, the dead; the birth, the death; the good and the bad; all in ONE. It is an endless cycle. But, alas some authors of the West and some leftist intellectuals of the East can only see this in the light of human sexual activity.
If everyone is “ONE”, then why we see difference from one to the other, we may think. Let us see. People very often play card games. The distributed cards are not same for all; some may be same and some may not be. Also after every game the cards are collected and shuffled and re-distributed. The value of the cards may or may not change. In short the cycle goes on with each individual getting some similar and some of different value. The same way the game of life also goes on. And braHMan is the one does this distribution and the same in the case of human life. This in effect is the formation (creation), sustenance, and reformation (dissolution) and with this constant game of birth and death, with the span of life in between is the game played by the braHMan. As in any game there can be “win & lose”, and the pleasure of winning and the pain of losing shall be accompanying. But we are constantly in search of the Ultimate happiness and that is what we are aiming in our life. As human enjoy the games they indulge in, the braHMan sure enjoys the game of mAya. As the “Being” in every one of us, the braHMan is rejoicing the game along with us and thus HE is also enjoying it all.
The waves which originated in the ocean merge back into the ocean. Also the sound waves or sound merge into a state of silence. Both are very similar to what we go through as we merge into the silence of life, which we may call ‘SamAdhi’. And of course this is achieved only by the help, actions and sanctions of the braHMan. Thus ‘HE’ is the ‘ONE’ who removes that game of ‘birth and death’; and the pleasure and pain filled of ‘life-game’ we all are bound to be in. Thus HE is the ONE who can help in resolving it all and grant us the entry into the final destination. This again is expressed by Gurudevan in HIS various literary works specially in daivadeShakam and AdmopadeShaShathakam. And as the remover of that mAya HE is the Noblest of all, the one who gives us that Saayoojyam, moKSHam. (നീയല്ലോ മായയെനീക്കി – സ്സായൂജ്യം നല്‍കുമാര്യനും) the “Aryan”.