അമർചിത്രകഥയെ തോൽപ്പിക്കുന്ന മുലമുറിയ്ക്കൽക്കഥ

എഴുതിയതു് © ഉദയഭാനു പണിക്കർ;

ഏതാനും വർഷം മുമ്പു് സാമൂഹ്യ മാദ്ധ്യമങ്ങളിൽ 1952ൽ ഒരു ലക്ഷ്മിക്കുട്ടി എന്ന ഈഴവ സ്ത്രീ മാറുമറയ്ക്കൽ സമരം നടത്തിയതായി ഒരു കഥ പ്രത്യക്ഷപ്പെട്ടു. 1859ൽ മാറുമറയ്ക്കാനുള്ള അനുവാദം നൽകുന്ന തിട്ടൂരം ഇറങ്ങുകയും അതിലൂടെ ചിലർക്കു് മാറുമറയ്ക്കാൻ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന വിലക്കും മാറുകയും ചെയ്തിരുന്നു. ആ സ്ഥിതിക്കു് ഇങ്ങനെ ഒരു സമരത്തിന്‍റെ ആവശ്യം തന്നെ ഇല്ല. എന്നാൽ, 1800കളിൽ മാത്രമല്ല പിന്നീടു് 1960-70കൾ വരേയും വൃദ്ധരായ ജനങ്ങൾ (അപൂർവ്വം ചിലരൊഴിച്ച്) ആരും തന്നെ മാറു മറച്ചിരുന്നില്ല എന്നതാണു് സത്യം. എല്ലാ ജാതി മത വിഭാഗങ്ങളിലും ഉള്ള പുരുഷന്മാരിലും സ്ത്രീകളിലും ഭൂരിഭാഗവും മാറുമറയ്ക്കാതെ ഇരിക്കുന്നതു് നേരിട്ടു കണ്ട വ്യക്തിയാണു് ഈ വാക്കുകൾ എഴുതുന്നതു്. ഇതാണു് സത്യം. മതാഗിരണപ്പട്ടവരിൽ ചിലർ വളരെ മുമ്പു തന്നെ ഭാരതത്തിൽ വന്ന പാശ്ചാത്യരെ അനുകരിച്ചു മാറു മറച്ചും തുടങ്ങിയിരുന്നു. പിന്നെ എന്തിനാണീ പാവം “ലക്ഷ്മിക്കുട്ടി 1952ൽ മാറു മറയ്ക്കാതെ സമരത്തിനു പോയതു്” എന്നു് അഭിപ്രായപ്രകടനത്തിലൂടെ ചോദിച്ചപ്പോൾ ലേഖന കർത്താവു് ഒരു മറുപടി തരാതെയും എന്‍റെ അഭിപ്രായപ്രകടനം പ്രസിദ്ധീകരിക്കാതെയും, ആ 1952 എന്നത് 100 വർഷം പിന്നോട്ടെന്നാക്കി. അതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ കഥ വീണ്ടും പിന്നോട്ടു പോയി. തുടർന്നു് ലക്ഷ്മിക്കുട്ടി ഏതാണ്ടു് അപ്രത്യക്ഷയായി. മുല രണ്ടും മുറിച്ച നങ്ങേലി എന്ന ഈഴവ സ്ത്രീ ആയി സമരനായിക. പാലക്കാട്ടു നിന്നും കഥ ചേർത്തലയിലേക്കും മാറി. അതിനുശേഷം കഥകൾ രണ്ടായി. ഒന്നിൽ നങ്ങേലി നായിക, മറ്റേതിൽ ലക്ഷ്മിക്കുട്ടിയും. കരം പിരിക്കാൻ വന്ന ഉദ്യോഗസ്ഥനു മുന്നിൽ  നിലവിളക്കു കത്തിച്ചു വച്ചിട്ടു്, നങ്ങേലി തന്‍റെ രണ്ടുമുലകളും മുറിച്ചു് കാഴ്ച്ചവച്ചു എന്നാണു് കഥ. ഒരു മുല തന്നെ മുറിച്ചു കാഴ്ച്ച വയ്ക്കുവാൻ പോലും ഒരു മനുഷ്യ ജീവിക്കും സാധിക്കില്ല. അതു നടക്കും മുമ്പു് മുല മുറിക്കപ്പെട്ടയാൾ കാഴ്ച്ചാവസ്തുവാകും. കഥകൾ ചമയ്ക്കുമ്പോൾ വിശ്വാസയോഗ്യമായി ചമയ്ക്കുകയല്ലേ നല്ലതു്. (1) ഒന്നിലധികം തവണ കഥ ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ആ പ്രതികരണങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചില്ല. എന്നാൽ തന്‍റെ കഥയിൽ, എന്‍റെ ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലാതാക്കാൻ കഥാകൃത്തു് തിരുത്തലുകൾ പലതും വരുത്തുകയും ചെയ്തു. ലേഖനരൂപത്തിൽ വന്ന ഈ കഥ ആംഗലേയത്തിലായിരുന്നു.

നങ്ങേലിയുടെ മുലമുറിക്കൽക്കഥ പല മാദ്ധ്യമങ്ങളിലും പലഭാഷകളിലും പല രൂപത്തിലും  പ്രത്യക്ഷപ്പെട്ടു. ഇവയ്ക്കെല്ലാം ആധാരം ചിത്രകാരൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തി കുട്ടികൾക്കുള്ള ചിത്രകഥാ മാതൃകയിൽ ചിത്രങ്ങൾ വരച്ചു കഥ എഴുതി പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം ആയിരുന്നു. ഇത്  അദ്ദേഹത്തിന്‍റെയോ മറ്റാരുടെയൊ ഭാവനയിൽ ഉദിച്ച ഒരു കഥ മാത്രം ആണു്. ചിലപ്പോൾ പലരുടെ ഭാവന ഒത്തുചേർന്ന കഥയാകാനും സാദ്ധ്യതയുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ആംഗലേയ ലേഖനത്തിനും ആധാരം ഇതേ കുട്ടിക്കഥ തന്നെ ആയിരുന്നു. അതു കഥ ആയി പ്രസിദ്ധീകരിച്ചാൽ വലിയ കുഴപ്പം ഇല്ല. എന്നാൽ അതു ചരിത്രം ആണെന്നാണു്ചിത്രകാരൻസഹിതം പലരുടെയും ശാഠ്യം. “ഹിന്ദു എന്ന പേരിൽ നടത്തുന്ന പത്രവും ബി.ബി.സിയും വരെ ചിത്രകാരനെ അനുകരിച്ചു് നങ്ങേലിയുടെ മുലകൾ മുറിച്ചു. സ്വന്തം അങ്കണത്തിലെ അസംബന്ധം കാണാതെ മറ്റുള്ള ദേശങ്ങളിലെ ഇല്ലാത്ത വിഴുപ്പ് ഉണ്ടെന്നു കാട്ടി, വിഴുപ്പലക്കൽ ബിബിസി പണ്ടും നടത്തിയിട്ടുണ്ട്. 2012ലെ “Daughters of India”യുടെ അമിത പ്രാധാന്യം കൊടുത്തുള്ള പ്രദർശനവും പ്രചരണവും ഒരു ഉദാഹരണം ആണ്. എന്നാൽ, സ്വന്തം രാജ്യത്തും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും  സ്ത്രീകളേയും പുരുഷന്മാരേയും ഉപയോഗിച്ചു നടത്തുന്ന, ലൈഗീക പീഡനങ്ങക്കും ലൈഗീക വ്യവസായങ്ങക്കും എതിരെ യാതൊരുവിധ പ്രതികരണവും ഉയർത്താതെ ഇരുന്നത്, അവരുടെ ലക്ഷ്യം തെറ്റിനെ എതിർക്കുകയല്ലാ എന്നും, ഭാരതത്തെ അവഹേളിക്കുക മാത്രം ആണെന്നും തെളിയിക്കുന്നു. ബി.ബി.സിയും മറ്റു മാദ്ധ്യമങ്ങളും ഭാരതത്തെപ്പറ്റി കഥകൾ സൃഷ്ടിച്ചു വാർത്തകൾ ആയി അവതരിപ്പിക്കുകയും, അവരുടെ നാട്ടിൽ നടന്ന സംഭവങ്ങൾ വെളിപ്പെടുത്താതെ ഇരിക്കുകയും ഇന്നും (എന്നും) സർവ്വസാധാരണം ആണു്. മാദ്ധ്യമധർമ്മം എന്നൊന്നു് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല. ഞാൻ മാദ്ധ്യമപ്രവർത്തനം പഠിച്ച 1960കളിൽ അങ്ങിനെ ഒന്നുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അതു പഠിപ്പിക്കയും ചെയ്തിരുന്നു. വായനക്കാരുടെയും കാഴ്ച്ചക്കാരുടെയും എണ്ണം കൂട്ടി വരുമാനം വർദ്ധിപ്പിക്കുക ഇവരുടെ മറ്റൊരു ലക്ഷ്യം ആയിരിക്കാം. അതാകാം ഇത്തരം കഥകളെ വാർത്ത ആക്കുന്നതിനുള്ള കാരണം. വെളിപ്പെടുത്താത്ത പരസ്യം (Paid News) ആയാലും വരുമാനം ഉണ്ടാകും എന്നതിനു സംശയം ഇല്ലല്ലോ? മതാഗിരണപ്പട പണം ധാരാളമായി വഴിക്കു ചിലവു ചെയ്യുന്നും ഉണ്ടു്. വഴി വരുമാനം ഉണ്ടാക്കാം. ധാരാളം മാദ്ധ്യമങ്ങൾ ഇപ്പോൾ മതാഗിരണക്കാർ അവരുടെ സ്വന്തം ഉടമസ്തതയിൽത്തന്നെ നടത്തുന്നും ഉണ്ടു്. ചിത്രകഥയെ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു നങ്ങേലിക്കഥയെ ചോദ്യം ചെയ്തപ്പോൾ, അതെഴുതിയ ചിലർ, സാമൂഹ്യ മാദ്ധ്യമങ്ങളിൽക്കൂടി വിശദീകരണം തരാൻ ശ്രമിച്ചു എങ്കിലും ആരും തന്നെ വിശ്വാസയോഗ്യമായ ഒരു ഉറവിടം കഥയ്ക്കു തന്നില്ല. ചിത്രകാരൻ എന്ന കഥ എഴുത്തുകാരൻ സ്വയം ഒരു തെളിവുതരാൻ ശ്രമം നടത്തി എങ്കിലും അതും സത്യം ആയിരുന്നില്ല. സരസകവി മൂലൂർ എസ്സ്. പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിൽ നങ്ങേലിയുടെ മുലമുറിക്കൽ ചരിത്രമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു് അദ്ദേഹം വാദിച്ചു. എന്നാൽ അങ്ങനെ മൂലൂരിന്‍റെ ജീവചരിത്രത്തിൽ ഉണ്ടെന്നു് മറ്റാരോ എഴുതിയ ഒരു ഗ്രന്ഥത്തിൽ ഉള്ളതിന്‍റെ പകർപ്പാണു് അദ്ദേഹം തെളിവായി കാട്ടിയതു്. അങ്ങനെ ഒരു കഥയോ ചരിത്രമോ എന്‍റെ കൈവശമുള്ള സരസകവിയുടെ ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നും ഇല്ല. (2)

ശരിയായ ചരിത്രവും കഥയും

ഈ കഥയുടെ “ചരിത്രം” കൂടുതലായി തേടിപ്പോയപ്പോൾ മറ്റും ചില ചരിത്ര സത്യങ്ങൾ കൂടി ലഭിച്ചു. ആ സത്യങ്ങൾ ഇതാണു്. ചിത്രകാരൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ വ്യക്തി ചരിത്രത്തിൽ നിന്നും “മുലക്കരം” എന്ന ഒരു വാക്കെടുത്തു വികസിപ്പിച്ചു് ഒരു കഥ എഴുതി. ചിത്രകാരൻ അദ്ദേഹം എഴുതിയതു ചരിത്രം ആണെന്നു പറഞ്ഞു. കൊച്ചു കുട്ടികൾ വരയ്ക്കുന്നതു പോലെ വരച്ച ചില ചിത്രങ്ങളും ചേർത്ത് കൊച്ചുപുസ്തകം രൂപത്തിൽ, (“അമർചിത്രകഥ”കളെപ്പോലെ)  പ്രസിദ്ധീകരിച്ചു. അവ തന്നെ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലും കഥാകൃത്തുതന്നെ പ്രസിദ്ധപ്പെടുത്തി. മറ്റും പലരും അദ്ദേഹത്തെപ്പോലെ പ്രസിദ്ധി പറ്റാൻ വേണ്ടി ആ കഥയുടെ പ്രസിദ്ധീകരണം ആവർത്തിച്ചു. ഇതു നടന്നു എന്നു കരുതപ്പെടുന്ന കാലത്തെ, ആദായനികുതി എന്നു പറയാവുന്ന നികുതിയായി വാങ്ങിയിരുന്ന കരത്തെ (ഈ നികുതി ഈടാക്കുന്നതിൽ വരുമാനം കണക്കിലെടുത്തിരുന്നുവോ എന്ന സംശയം നിലനിൽക്കുന്നു. നികുതി നീതിപൂർവ്വം അല്ലായിരുന്നു എന്നതു നിശ്ചയം തന്നെ.) മുലയ്ക്കുള്ള കരമാണെന്നു പ്രചരിപ്പിച്ചു. ഇപ്പോൾ വേതനത്തിൽ നിന്നും ആദായനികുതി, അതു തരുന്നവരോ തരാൻ ചുമതലപ്പെട്ടവരോ എടുത്തു സർക്കാരിനു കൊടുക്കുക മിക്ക രാജ്യങ്ങളിലും പതിവാണല്ലോ? എന്നാൽ അക്കാലത്തു് അതല്ലായിരുന്നു പതിവു്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൽ വന്നു വാങ്ങുകയായിരുന്നു. പ്രായപൂർത്തി ആയ പുരുഷനും സ്ത്രീയും കരം കൊടുക്കണം. അതു വാങ്ങാൻ വരുന്ന ഉദ്യോഗസ്ഥരിൽ ഒരുവൻ കാട്ടിയ ക്രൂരത എടുത്തു കാട്ടാനായിട്ടാണു് ഈ മുല മുറിയ്ക്കൽ കഥ ആദ്യമായി പ്രചരിച്ചത്. അതും പുരുഷനുള്ള കരം കൊടുക്കാൻ “ചക്രം” ഇല്ലാതെ ഇരുന്നതിനാൽ കുടുംബ നാഥൻ ഒരു പുരുഷത്തല മുറിച്ചു കൊടുത്തു എന്നും, അതിനു ശേഷം സ്ത്രീയുടെ കരത്തിനുപകരം ഒരു സ്ത്രീ അവരുടെ “മുലകൾ” അറുത്തു കൊടുത്തു എന്നും ആണു് ആ കഥയിൽ പറയുന്നത്. അതും ചരിത്രമായിട്ടല്ല, ഇങ്ങനെ ഒരു കഥ പറയപ്പെടുന്നുണ്ടെന്നാണു് ഇതെപ്പറ്റി ആദ്യമായി എഴുതപ്പെട്ടതു തന്നെ. കഥ സത്യം ആണെന്നോ, ചരിത്രം ആണെന്നോ എഴുതിയ ആൾ അവകാശപ്പെടുന്നും ഇല്ല. കരം പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥരുടെ ക്രൂരതയും അഹങ്കാരവും ചൂണ്ടിക്കാട്ടാനായി ആരോ പ്രചരിപ്പിച്ച കഥയായിരുന്നു അതെന്നു്  ആ വിവരണത്തിൽ നിന്നും വ്യക്തമായും മനസ്സിലാക്കാം. വിവരം അറിഞ്ഞ ഉടനെ ആ സംഭവം നടന്നു എന്നു പറയപ്പെടുന്ന നട്ടിലെ രാജാവു് ആ കരം പിരിവു നിറുത്തിയതായും ആ കഥയിൽ തന്നെ പറയുന്നും ഉണ്ടു്. മലയരയ (മല അരയർ) സമുദായത്തിലുള്ള ഒരു കുടുംബത്തിനു നേരിട്ട ദുരന്തം എന്ന ഭാവനയിലാണ് ആ കഥ ഗ്രന്ഥകർത്താവ് എഴുതിയിരിക്കുന്നതും. ശ്രീമാൻ L.A. Krishna Iyer എഴുതിയ “Travancore Tribes And Castesഎന്ന ഗ്രന്ഥത്തിൽ ഈ കഥ, ഒരു കഥയായിത്തന്നെ അദ്ദേഹം ചേർത്തിട്ടും ഉണ്ട്. മുല അറക്കപ്പെട്ടു എന്നു പറയപ്പെടുന്ന മലയരയ സ്ത്രീയ്ക്കു് ഒരു പേരുതന്നെ ആ കഥയിൽ പറഞ്ഞിട്ടില്ല. ആ പേരില്ലാത്ത മലയരയ സ്ത്രീയെ നങ്ങേലിയെന്ന ഈഴവസ്ത്രീയാക്കി, ചേർത്തലയിലേക്കു സ്ഥലം മാറ്റവും കൊടുത്തു. പുരുഷനെ തഴഞ്ഞു. പുരുഷന്മാർക്കെതിരായ വിവേചനം ആയിരിക്കണം ഇതു്. (“ഫെമിനിച്ചികൾ” എന്ന പോലെ “മസ്ക്കുല്യൻ-അച്ചന്മാർ”, അതായത് Male Activistകൾ ജന്മം എടുക്കേണ്ട സമയം ആയിരിക്കുന്നു.) ഈ ചിത്രകാരനും മുമ്പും ഒരു സദാശിവൻ (ചരിത്രകാരൻ എന്നു് സ്വയം അവകാശം ഉന്നയിക്കുന്ന ഒരു വ്യക്തി) ഈ Caste Conversion നടത്തി ഇതു ചരിത്രം ആണെന്നു അവകാശപ്പട്ടതായി ആരോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതിക്കണ്ടു. ഏതായാലും ഇങ്ങനെ സത്യത്തിന്‍റെ കണിക പോലും ഇല്ലാത്ത കഥകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ പല ഗൂഢമായ ഉദ്ദേശങ്ങളും കാണണം. ഇവിടെ “ഈഴവർ” എന്നറിയപ്പെടുന്ന ജനങ്ങളേയും “സവർണ്ണർ” എന്നു പറയപ്പെടുന്ന ജനങ്ങളേയും തമ്മിൽ കലഹിപ്പിക്കുകയാണു് ഈ കഥയ്ക്കു പിന്നിലെ ലക്ഷ്യം എന്നതു വ്യക്തവും ആണു്. ഭരണത്തിൽ ഉള്ളവർ ഇതെപ്പറ്റി അന്വഷിക്കുന്നതു നന്നായിരിക്കും. ശ്രീമാൻ അയ്യരുടെ ഗ്രന്ഥത്തിൽ അക്കാലത്തു് മുസ്ലീങ്ങൾ അയൽവാസികളായ മുസ്ലീങ്ങൾ അല്ലാത്തവരെ വളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നൂ എന്നു് വ്യക്തമായിത്തന്നെ പറയുന്നുണ്ട്. എന്നാൽ ഇന്നു “മുലക്കരം” എന്ന പേരിനെ, തെറ്റായി മാറു മറയ്ക്കാനുള്ള നികുതി ആയിരുന്നു എന്നു പ്രചരിപ്പിച്ചു കോളിളക്കം സൃഷ്ടിക്കാൻ ശൃമിക്കുന്നവർ അതെപ്പറ്റി ഒന്നും പറയുന്നും ഇല്ല. പഴയകാല ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, പഴയ കുടുംബ ചരിത്രങ്ങൾ നോക്കിയാൽ, 1800 കളിലും 1900 കളുടെ ആദ്യ പകുതിയിലും എടുത്ത ചിത്രങ്ങൾ പരിശോധിച്ചാൽ, മാറുമറയ്ക്കാത്ത ധാരാളം ജനങ്ങളെപ്പറ്റി വായിക്കാം, അവരുടെ പടങ്ങളും കാണാം, കേരളത്തിൽ മാത്രം അല്ല എഷ്യയുടെ പല ഭാഗങ്ങളിലും ലോകത്തിന്‍റെ  മറ്റു പല ഭാഗങ്ങളിലും ഉള്ള പുരുഷന്മാരേയും സ്ത്രീകളെയും ഇങ്ങനെ കാണാം. പല ജാതിയിൽ ഉള്ളവരേയും “Caste”ൽ ഉള്ളവരേയും “Religion”ൽ ഉള്ളവരേയും, “മതത്തിൽ” വിശ്വസിക്കുന്നവരേയും, “മതവും” “ജാതിയും” “Casteഉം” “Religionഉം” ഇല്ലാ എന്നു് അവകാശവാദം ഉയർത്തുന്നവരേയും കാണാം. മാറു മറയ്ക്കാത്തവർ കേരളത്തിൽ മാത്രം അല്ലാ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു എന്നും, കേരളത്തിൽ ജാതി അതിനൊരു മാനദണ്ഡം ആയിരുന്നില്ലാ എന്നും ആ പടങ്ങൾ കണ്ടാൽ മനസ്സിലാക്കാം. സംശയം ഉള്ളവർ ഇന്‍റർനെറ്റിൽ ഒന്നു പരതിയാൽ കാണാം മാറുമറയ്ക്കാത്ത ജനങ്ങളുടെ ധാരാളം പടങ്ങൾ, ലോകം എമ്പാടും ഉള്ളവരുടെ പടങ്ങൾ കാണാം. മാറു മറച്ച ഈഴവ സ്ത്രീകളുടേയും മാറുമറയ്ക്കാത്ത ബ്രാഹ്മണസ്ത്രീകളുടേയും നായർ സ്ത്രീകളുടേയും പടങ്ങൾ കാണാം. വസ്ത്രം കൊണ്ടു മാറു മറച്ചിരുന്നില്ലാ എങ്കിലും സ്വർണ്ണാഭരണങ്ങളാൽ മാറു മറഞ്ഞു പോയവരുടെ ചിത്രങ്ങളും കാണാം. ആ പടങ്ങൾ കാണുമ്പോൾ ജാതി അല്ലായിരുന്നു മറു മറയ്ക്കാതെ ഇരിക്കുന്നതിനും, മറയ്ക്കുന്നതിനും ഉള്ള കാരണം എന്നും മനസ്സിലാക്കാം. സമീപ കാല ചിത്രങ്ങൾ നോക്കിയാൽ പാശ്ചാത്യ നാടുകളിൽ ആണു് മാറു മറയ്ക്കാത്ത സ്ത്രീകൾ (ഭാഗീകമായി എങ്കിലും മറയ്ക്കാത്തവർ) കൂടുതലായി ഉള്ളതെന്നും കാണാം. ഭാരതത്തിലേക്കും കേരളത്തിലേക്കും ഇതു വളരെ വേഗം പടരുന്നും ഉണ്ടു്. ഈ മാറുമറയ്ക്കലും മറയ്ക്കാതെ ഇരിക്കലും ലോകം എമ്പാടും മനുഷ്യരുടെ വസ്ത്രധാരണത്തിൽ ഉണ്ടായ മാറ്റങ്ങളെ കാട്ടുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അപ്പോൾ ആർക്കും മനസ്സിലാക്കാം. മാറു മറയ്ക്കാത്ത പ്രായമായ സ്ത്രീകളും പുരുഷന്മാരും എന്‍റെ ബാല്ല്യകാലത്ത്  ധാരാളം ഉണ്ടായിരുന്നു, എല്ലാ ജാതിയിലുള്ളവരും മതത്തിൽ ഉള്ളവരും. എന്‍റെ  മാതാമഹിയും പിതാമഹിയും (അക്കാലത്ത്) അവരുടെ  പ്രായം ഉള്ള  ഞങ്ങളുടെ അയലവാസികളായിരുന്ന റാഹേൽ അമ്മച്ചിയും മറിയാമ്മ അമ്മച്ചിയും മാറു മറച്ചിരുന്നില്ല. ഞങ്ങളുടെ നാട്ടിൽ മുസ്ലീങ്ങൾ (ഒരു യുവാവ് ഒഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല, ആ യുവാവും മാറു മറച്ചിരുന്നില്ല.) സ്ത്രീകൾ ഇല്ലാതിരുന്നതിനാൽ അവർ മറച്ചിരുന്നുവോ എന്നത് നേരിട്ടറിവില്ല. കേരളത്തിലെ ഈ മാറുമറയ്ക്കൽ കഥയും മുറിക്കൽ കഥയും നികുതിക്കഥയുംപ്രചരിപ്പിക്കുന്ന കുബുദ്ധിജീവികൾ ലോകത്തിൽ പലയിടത്തും നടക്കുന്ന മാറുമറയ്ക്കായ്കയും  ലൈഗീകമായ മുതലെടുപ്പുകളെപ്പറ്റിയൊ ലൈഗീകവ്യവസായത്തെപ്പറ്റിയോ അവരിൽ ചിലർ സ്വയം നടത്തുന്ന പീഡന ചരിത്രത്തെപ്പറ്റിയൊ യാതൊരു ബഹളവും കാട്ടാറും ഇല്ല. അപ്പോൾ സദാചാരം പ്രശ്നം അല്ല, പീഡനവും പ്രശ്നം ആകുന്നില്ല. ലക്ഷ്യം ഭാരതത്തെ അപകീർത്തിപ്പെടുത്തുക എന്നതു മാത്രവും ആണ്. (3)

മതാഗിരണക്കാരുടെ പ്രചരണങ്ങളുടെ ഭാഗമായി, അവരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രേരണയാൽ സൃഷ്ടിക്കപ്പെട്ട ഒരു കഥ മാത്രം ആണു് നങ്ങേലിക്കഥ എന്നതിൽ സംശയം ഇല്ല. എന്നാൽ ഇതു ചരിത്രം ആണെന്ന പ്രചരണവുമായി ചലച്ചിത്രം നിർമ്മിക്കാൻ ഒരു ചലച്ചിത്ര സംവിധായകനും, നങ്ങേലിയ്ക്കു ചേർത്തലയിൽ സ്മാരകം നിർമ്മിക്കാൻ കേരള സർക്കാരും തുനിയുന്നതായും വാർത്തകളിൽ കണ്ടു. ഇങ്ങനെ കലയുടേയും സമത്വത്തിന്‍റെയും പേരിൽ അസത്യങ്ങളെ സത്യം ആക്കാതിരുന്നാൽ നന്നായിരിക്കും. പൊതുവായ സ്വത്തുക്കൾ ഇത്തരം അസത്യകഥാ സ്മാരകങ്ങൾ നിർമ്മിക്കാൻ വ്യയം ചെയ്യാതെ ഇരിക്കുക. സിനിമാ (കു)ബുദ്ധിജീവികളും മറ്റു സാഹിത്യ (കു)ബിദ്ധിജീവികളും സത്യം കൈവിടാതെയും ഇരിക്കുക.

മാറു മറയ്ക്കാത്ത ലോകം

ജനങ്ങൾക്കാവശ്യമായ ആത്മീയോപദേശങ്ങൾ നൽകുകയും, ചൂഷണോന്മുഖം ആയ ഭരണത്തിനുംക്രൈസ്തവീകരണ പ്രവർത്തനങ്ങൾക്കും എതിരെ ഒരേ സമയം പോരാടുകയും ചെയ്ത, അക്കാലത്തു ജനങ്ങൾ ദൈവാവതാരം എന്നു് കണക്കാക്കുകയും ചെയ്തിരുന്ന ഒരു ആത്മീയ ആചാര്യൻ ആയിരുന്നു അയ്യാ വൈകുണ്ഠർ. അദ്ദേഹത്തെ ഭാരതം കുറെ വർഷങ്ങൾ ഭരിച്ച പാശ്ചാത്യർ ആയ ഭരണാധിപർ എഴുതിയ ചരിത്രത്തിൽ നിന്നും ഏതാണ്ടു് അപ്രത്യക്ഷനാക്കി. അന്നു നടന്നിരുന്ന ദുർഭരണത്തിനും പാശ്ചാത്യരുടെ ക്രൈസ്തവീകരണത്തിനും എതിരേ ഒരേ സമയം പടപൊരുതുകയും, സമൂഹത്തിലെ ഉച്ചനീചത്ത്വങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ഭാരതത്തിന്‍റെ ശരിയായ ആത്മീയ ഉന്നതിയ്ക്കായി വളരയേറെ പ്രവർത്തിക്കുകയും ചെയ്ത മഹാത്മാവിനെ  നിഷ്പ്രഭനാക്കി, ചരിത്രത്തിൽ നിന്നും നിഷ്ക്കാസിതനാക്കേണ്ടതു് പാശ്ചാത്യരുടെ ആവശ്യം ആയതിനാലാകാം ചരിത്രത്തിൽ അദ്ദേഹത്തിനു് ലഭിക്കേണ്ട സ്ഥാനം ലഭിക്കാതെ പോയതു്. സത്യമായ ചരിത്രം എഴുതിയാൽ ക്രൈസ്തവീകരണം കാരണം ഉണ്ടായ കലഹം, മാറുമറയ്ക്കാനായി നടത്തിയ ലഹളയായിരുന്നു എന്നു   പ്രചരിപ്പിയ്ക്കാനും പറ്റില്ല. മറിച്ചു് മതാഗിരണം കാരണം ഉണ്ടായ ഒരു കലഹം ആയിരുന്നു എന്ന സത്യം ചരിത്രസത്യമായിത്തന്നെ രേഖപ്പെടുത്തേണ്ടിയും വരുമായിരുന്നു. അങ്ങനെ രേഖപ്പെടുത്തിയാൽ അതു് മതാഗിരണത്തിനു അക്കാലത്തു മാത്രം അല്ല, എക്കാലത്തേക്കും തടസ്സമായി ബാധിക്കുകയും ചെയ്യും എന്നു മതാഗിരണക്കാർ മനസ്സിലാക്കി. അതിനാൽ അങ്ങനെ നടക്കാതിരിക്കാൻ, അയ്യാ വൈകുണ്ഠരെ, ചരിത്രത്തിൽ മായങ്ങൾ കലർത്തി നിഷ്പ്രഭനാക്കുകയോ, അപ്രത്യക്ഷൻ ആക്കുകയോ ആണു് നല്ലതെന്നു പാശ്ചാത്യർ കരുതിയതിൽ നാം അതിശയിക്കേണ്ട ആവശ്യം ഇല്ല.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാറുമറയ്ക്കാത്ത ജനങ്ങൾ ഉണ്ടായിരുന്നു എങ്കിലും, കേരളത്തിലെ (അന്നത്തെ തിരുവിതാം കൂറിൽ) ചില സമുദായത്തിലെ ജനങ്ങൾക്ക് മാറു മറയ്ക്കാൻ അനുവാദം ഇല്ലായിരുന്നു എന്നും അതു ചെയ്യാനുള്ള അവകാശം നേടാനുള്ള സമരം ആയിരുന്നു കലഹം എന്നും പ്രചരിപ്പിച്ചു് അതിനു തോൾ ശീലൈ കലഹം എന്ന പേരും നല്കി. അതു ചരിത്രമായി രേഖപ്പെടുത്തുകയും ചെയ്തു. ഇന്നും പലരും കഥകൾ ചരിത്രം ആയി പ്രചരിപ്പിക്കയും ചെയ്യുന്നു. എന്നാൽ അക്കാലത്തു് മാറു മറയ്ക്കുക എന്നതു് സാധാരണഗതിയിൽ സ്ത്രീകളോ പുരുഷന്മാരോ ചെയ്തിരുന്നില്ല എന്നതാണു വാസ്തവം. ബ്രിട്ടീഷ്കാർ തങ്ങളുടെ ഭരണം, ഭാരതം മുഴുവനും തന്നെ വ്യാപിപ്പിച്ചിരുന്നു എന്നും, അവർ നേരിട്ടു ഭരിച്ചിരുന്ന ഭാഗങ്ങളും നാട്ടു രാജാക്കന്മാരുടെ ഭരണത്തിലിരുന്ന ഭാഗങ്ങളും പാശ്ചാത്യരുടെ നീയന്ത്രണത്തിൽ ആയിരുന്നു എന്നും; അക്കാലത്തെ പാശ്ചാത്യരായ ഭരണക്കാരും ഉദ്ദ്യോഗസ്ഥരും വളരെ വ്യക്തമായി  രേഖപ്പെടുത്തിക്കാണാം. ചുറ്റുപാടിൽ ഭാരതത്തിൽ എവിടെയെങ്കിലും അങ്ങനെ നടന്നിട്ടുണ്ടു് എങ്കിൽ, അതും ബ്രിട്ടീഷുകാരുടെ തന്നെ ചെയ്തികൾ ആകണം. നാട്ടുരാജാക്കന്മാരെക്കൊണ്ടു് മാറുമറയ്ക്കാനും മാറു മറയ്ക്കാതിരിക്കാനും, ഉള്ള തിട്ടൂരങ്ങൾ ഇറക്കുവാൻ അക്കാലത്ത് അവർക്കു്  അനായാസം സാധിക്കുമായിരുന്നു. തന്നെയുമല്ല, ഇതു അന്നത്തേ വസ്ത്രധാരണ രീതി മാത്രവും ആയിരുന്നു, എല്ലാ വിഭാഗങ്ങളിൽ ഉള്ളവരുടെയും. (4)

സ്വന്തം കാര്യസാദ്ധ്യത്തിനായി, ഭാരതത്തിന്‍റെ   ആത്മീയ ശാസ്ത്രത്തെ പലരും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടു്. അതു് ആത്മീയ ശാസ്ത്രത്തിന്‍റെ കുറ്റമല്ല. പലരും അതിനെ തങ്ങളുടെ മേൽക്കോയ്മ കെട്ടിപ്പടുക്കാൻ ഉപയോഗിക്കയും ചെയ്തു. അതിലൂടെ ചിലർക്ക് ചില വിഭാഗങ്ങളെയും പാശ്ചാത്യർക്ക് ഭാരതീയരെ മൊത്തത്തിലും അടിച്ചമർത്താനും ശ്രമിച്ചു. എന്നാൽ ഭാരതീയർ ആണ് അതെല്ലാം ചെയ്തതെന്നും, അങ്ങനെ ചെയ്യാൻ ധർമ്മശാസ്ത്രം അനുവദിക്കുന്നു എന്നും, അനുശാസിക്കുന്നു എന്നും തെറ്റിദ്ധാരണ പരത്തുകയും പാശ്ചാത്യർ ചെയ്തു. അവയെ തർജ്ജമകളിൽക്കൂടി വിപുലീകരിക്കയും സ്ഥിരീകരിക്കയും ചെയ്തു. അവരുടെ കാപട്യമാണ് മലയരയർക്കിടയിലെ  മലാരയ സ്ത്രീയുടെമുലമുറിയ്ക്കൽ നാടോടിക്കഥചേർത്തലയിലെ നങ്ങേലി എന്നു പേരുള്ള ഈഴവസ്ത്രീയുടെ മുല അറുത്തു കാഴ്ച വച്ച ചരിത്രം ആക്കി പ്രചരിപ്പിച്ചതു്. ചരിത്രത്തിൽ അസത്യമായ നങ്ങേലിക്കഥ പ്രത്യക്ഷപ്പെടാനും അയ്യാവൈകുണ്ഡരുടെ സത്യമായ ചരിത്രം അപ്രത്യക്ഷപ്പെടാനും ഉണ്ടായ കാരണം സനാതനധർമ്മത്തെ കളങ്കപ്പെടുത്തുക എന്നതായിരുന്നു. ഇതിനുള്ള വളരെ വ്യക്തമായ തെളിവു് വിദേശികളായ ഭരണക്കാരുടെ സ്വന്തം വാക്കുകളിൽ പ്രകടിപ്പിക്കപ്പെട്ടിട്ടും ഉണ്ടു്. അതോടൊപ്പം വിദേശികൾ നമ്മുടെ സനാതനധർമ്മത്തെ (അതിനാധാരമായബ്രഹ്മവിദ്യയെയും) Hinduism, Jainisam, Buddhisam, Vaisnavisam, Shaivisam, തുടങ്ങിയ Religions ആണെന്നു സ്ഥാപിച്ചെടുത്തതും ജനങ്ങളെ വിഘടിപ്പിക്കാനും അടിച്ചമർത്താനും മതാഗിരണത്തിനും വേണ്ടി ആയിരിന്നു. അതിനായി ഭാരതീയരെ തരം തിരിച്ചു്, പല തട്ടുകളിലായി നിറുത്തുക ആയിരുന്നു അവരുടെ പ്രധാനലക്ഷ്യം. കാനേഷുമരികളിലൂടെ അവർ അതു വളരെ പ്രഗത്ഭമായിത്തന്നെ ചെയ്യുകയും ചെയ്തതു്. (5)

സാംസ്ക്കാരിക ജേതാക്കൾ സാംസ്ക്കാരിക അടിമത്വത്തിലേക്ക്

അസത്യമായ പ്രചരണങ്ങളെല്ലാം ഭാരതത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമം ആണെന്നതിനുള്ള തെളിവു്, പലരുടേയും രചനകളിൽ കാണാം. ഭാരതത്തെപ്പറ്റി സത്യമായ കാര്യങ്ങൾ മനസ്സിലാക്കി അതു വെളിപ്പെടുത്തിയിട്ടുള്ള പലരിൽ ഒരാളാണ് 1729 മുതൽ 1797 വരെ ജീവിച്ചിരുന്ന Edmund Burke എന്ന ആംഗലേയ രാജ്യതന്ത്രജ്ഞൻ. അദ്ദേഹം ഭാരതത്തെപ്പറ്റി പറഞ്ഞിരിക്കുന്നതെന്തെന്നു നോക്കുക; അനേകം ജനങ്ങൾ ജീവിക്കുന്ന ഇൻഡ്യ നികൃഷ്ടവും കിരാതവുമായ ജനങ്ങളുടെ രാജ്യമല്ല, നിഷ്ഠൂരരായ കാട്ടാളന്മാരുടെ രാജ്യവും അല്ല. മറിച്ചു് യുഗങ്ങൾക്കും മുമ്പ്, ആംഗലേയരായ നാം വനാന്തരങ്ങളിൽ അലഞ്ഞു നടന്നിരുന്ന കാലത്തുതന്നെ; ഉന്നതമായ ഒരു സംസ്ക്കാരത്തിനുടമകൾ ആയിരുന്നവരും, എല്ലാവിധ കലകളാലും പോഷിപ്പിക്കപ്പെട്ടിരുന്നവരും, ഉന്നത ജീവിത നിലവാരം ഉണ്ടായിരുന്നവരും ആയ ജനതയുടെ നാടാണ് ഇൻഡ്യ. അവിടെ കുലീനത്വവും, ചുമതലാബോധവും സമ്പത്തും ഉള്ള രാജകുടുംബങ്ങൾ ഉണ്ടായിരുന്നു. അവിടെ പൂജ്യരായ ആത്മീയപ്രതിഭകളും സമ്പന്നമായ നീയമങ്ങളും, വിദ്യാപഠനങ്ങളും ചരിത്രവും വാർദ്ധ്യക്കകാല ജീവിത സഹായങ്ങളും ഉണ്ടായിരുന്നു. യൂറോപ്പിലേപ്പോലെ കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കാത്തതും, എന്നാൽ ധാരളം ജനങ്ങൾക്കു പാർക്കാൻ കഴിയുന്നതും ആയ കുലീനതയും പുരാതനത്വവും കീർത്തിയും ഉള്ള ധാരാളം നഗരങ്ങളും ഉണ്ടായിരുന്നു, അവ യൂറോപ്പിൽ ഇന്നുള്ള ഏതു നഗരത്തോടും കിടപിടിയ്ക്കാൻ ശേഷിയുള്ളവയും ആയിരുന്നു. അതോടൊപ്പം ഇംഗ്ലണ്ടിൽ ഉള്ളതിനേക്കാൾ ധനസമ്പത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളും കച്ചവടക്കാരും, ലക്ഷക്കണക്കിനു നിപുണരായ സാങ്കേതിക വിദഗ്ധരും, നിർമ്മാതാക്കളും, സൂക്ഷ്മതയും ശുഷ്ക്കാന്തിയും ഉള്ള കൃഷിക്കാരും ഉള്ള നാടാണു് ഇൻഡ്യ. എന്നാണദ്ദേഹം എഴുതിയിരിക്കുന്നതു്. (6)

പാശ്ചാത്യരായ മതാഗിരണപ്രവർത്തകർ നമ്മുടെ സംസ്ക്കാരം തകർക്കാൻ ശൃമിച്ചതു്, നമ്മുടെ സംസ്ക്കാരം അവരുടെ സംസ്ക്കാരത്തിലും വളരെ ശ്രേഷ്ടം എന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെ ആയിരുന്നു, എന്നതിനു് ഇതുപോലെയുള്ള വളരെ വിശ്വാസ യോഗ്യമായ മറ്റൊരു തെളിവു് ശ്രീമാൻ Thomas Munroയുടെ തന്നെ വാക്കുകളിലും കാണാം. അദ്ദേഹം 1813, ഒരു House of Commons committeeയിൽ പ്രകടിപ്പിച്ച അഭിപ്രായത്തിൽ വളരെ വ്യക്തമായിത്തന്നെ ഇതു പറയുന്നുണ്ടു്. വളരെ നല്ല കൃഷി, മത്സരിക്കാൻ പ്രതിദ്വന്ദികൾ ഇല്ലാത്ത നിർമ്മാണപാടവം, ആർഭാടത്തിനും ആവശ്യത്തിനും എന്തും നിർമ്മിക്കാനുള്ള കഴിവു്, ഓരോ ഗ്രാമങ്ങളിലും വായിക്കാനും എഴുതാനും കണക്കു് തുടങ്ങിയവ പഠിപ്പിക്കാനും ഉള്ള വിദ്യാലയങ്ങൾ, അതിഥി മര്യാദകൾ, പരസ്പരം  സഹായം ചെയ്യാനും സഹകരണത്തോടുകീടി ജീവിക്കാനും ഉള്ള ധാർമ്മികത; ഇതിനെല്ലാം ഉപരിയായി, ബഹുമാനത്തോടും വിശ്വാസത്തോടും സംശയരഹിതമായും മര്യാദയോടും കൂടിയ സ്ത്രീകളോടുള്ള പെരുമാറ്റം; ഇവ സംസ്കാര പൂർണ്ണതയുള്ള ജനങ്ങളുടെ ലക്ഷണങ്ങൾ ആണെങ്കിൽ ഇൻഡ്യക്കാരുടെ സംസ്കാരം യൂറോപ്പിലുള്ള ഒരു രാജ്യത്തിനും പിന്നിലല്ല. സംസ്കാരം ഇൻഡ്യക്കും ഇംഗ്ലണ്ടീനും തമ്മിലുള്ള വ്യാപാരവസ്തു ആയാൽ ഇഗ്ലണ്ടിനു ലാഭം ഉണ്ടാകും എന്നതിൽ എനിക്കു് യാതൊരു സംശയവും ഇല്ല. (ഭാരതവുമായി സാംസ്ക്കാരികമായ സമ്പർക്കവും ആശയവിനിമയവും നടത്തിയാൽ അവർക്കു് ധാരാളം സാംസ്ക്കാരികമായ ഉന്നമനം ഉണ്ടാകും എന്നർത്ഥം). അഭിപ്രായം രേഖപ്പെടുത്തുമ്പോൽ അദ്ദേഹത്തിനു ഭാരതവുമായി വളരക്കാലത്തെ നേരിട്ടുള്ള പരിചയം ഉണ്ടായിരുന്നു. (7) വില്ല്യം ജോൺസ്സ്, മാക്ക്സ്സ് മുള്ളർ Rene Guenon, Syed Mohamud, Abbe J.A. Dubois, Louis Jacolliot, Megasthenes, Arrian, J.W. McCrindle, Alberuni, Rev. Jabz T. Sunderland, Will Durant, Francois Gautier, Dr Koenrad Elst, Lt. Colonel Francis Wilford തുടങ്ങിയ പലരുംസനാതനധർമ്മം (ഭാരതസംസ്ക്കാരം) ലോകത്തിനു സകലവിധത്തിലും വഴികാട്ടിയായിരുന്നു എന്നു അവരുടെ ഗവേഷണങ്ങളിൽ കൂടി മനസ്സിലാക്കിയതായി (ചിലർ പൊതു രേഖകളിലും ചിലർ വ്യക്തിഗതമായ രേഖകളിലും) തുറന്നു പറഞ്ഞിട്ടുണ്ടു്. ഇവരിൽ ചിലർ സത്യം പലപ്പോഴും മറച്ചുവച്ചും കൊണ്ടു് മോശമായും അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടും ഉണ്ടു്. പാശ്ചാത്യരുടെ തന്നെ ഇത്തരം അഭിപ്രായങ്ങൾ നമ്മുടെ സംസ്ക്കാരം അവരുടെ സംസ്ക്കാരത്തിലും ഉന്നതം എന്നു് ശരിക്കും മനസ്സിലാക്കിയതിനു ശേഷം തന്നെയാണവർ, അതു മോശമായതെന്ന പ്രചരണം നടത്തിയതെന്നു തെളിയിക്കുന്നു. അപ്പോൾ അതു മനഃപൂർവ്വം ഭാരതീയരായ ജനങ്ങൾ സംസ്ക്കാരം ഉപേക്ഷിച്ചു് വരാനും, അങ്ങനെ ഉപേക്ഷിക്കുന്നവരെ ആകർഷിച്ചു്, തങ്ങളുടെ Religion ചേർത്തു് അംഗസംഖ്യ വർദ്ധിപ്പിക്കുവാനും ആയി നടത്തിയ അസത്യമായ പ്രചരണം തന്നെ ആയിരുന്നു എന്നും തെളിയുന്നു. ഇന്നും അത്തരം പ്രചരണം അവർ തുടരുന്നും ഉണ്ടു്. വിദേശികൾക്കു് മതാഗിരണത്തിനും ഭരണപരമായ നീയത്രണത്തിനും ഇവയെല്ലാം അക്കാലത്തു് ഉപകരിക്കയും ചെയ്തു. സാംസ്ക്കാരികമായും ഭരണപരമായും ഭാരതിയർ വിദേശികൾക്കും, അവരുടെ Religionഉം അടിമകളും ആക്കപ്പെട്ടു. അവരുടെ വിദ്യാഭ്യാസ പദ്ധതികൾക്കും ഉന്നതമായ ഒന്നു നമുക്കുണ്ടായിരുന്നതിനെ ഇല്ലായ്മ ചെയ്തവരാണു നമുക്കു വിദ്യാഭ്യാസം നല്കിയതെന്നും, ഇന്നു ഭാരതം നേരിടുന്ന ഏതാണ്ടെല്ലാ ഉച്ചനീചത്വങ്ങളും സൃഷ്ടിച്ചവരാണു നമ്മെ സമത്വം പഠിപ്പിച്ചതെന്നും ഭൂരിപക്ഷം ഭാരതീയരും കരുതുന്നു. ആയതിനാൽ, നമുക്കുള്ളതെല്ലാം പാശ്ചാത്യർ കനിഞ്ഞു നല്കിയതാണെന്നും, നമ്മുടേതായി ഒന്നും ഇല്ലായിരുന്നു എന്നും വിശ്വസിക്കുന്നു. അവരിൽ ചിലർ അതു ധാരാളമായി വിളംബരം ചെയ്യുന്നും ഉണ്ടു്. (8)

അക്കങ്ങൾ കൊണ്ടുള്ള നാടകം, വാക്കുകൾ കൊണ്ടും

“പീഡനത്തിൽ ഭാരതം അഫ്ഗാനിസ്ഥാനും ഇറാക്കിനും ഒപ്പം”, “ഭാരതം Religion അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്നു”, “ഗവണ്മെന്‍റെിൽ  ക്രൈസ്തവരുടെ വിശ്വാസം ഇല്ലാതായി”, “ഹിന്ദുക്കൾ ഒരു പിതാവിന്‍റെ മക്കളല്ല” തുടങ്ങിയ ജൽപ്പനങ്ങൾ മതാഗിരണപ്പടയുടെ വിഘടനതന്ത്രങ്ങൾ ഇന്നും തുടരുന്നു എന്നതിനുള്ള ഉദാഹരണങ്ങളാണു്. (9) ഇതിനായി ഔദ്യോഗിക രേഖകളെ തെറ്റായി വിശദീകരിക്കുക ഇവരുടെ ഒരു സ്ഥിരം പരിപാടിയാണു്. ഭാരതത്തിൽ 2011ൽ ഔദ്യോഗികമായി പരാതി നലകപ്പെട്ട കുറ്റകൃത്യങ്ങൾ 6252729 ആയിരുന്നു. (ഈ ഗവേഷണം നടത്തിയ സമയത്തു 2011ലെ കണക്കുകൾ ആയിരുന്നു ഏറ്റവും അടുത്തകാല വിവരമായി ലഭ്യമായിരുന്നതു് എന്നതിനാലാണു് അതു് ഇവിടെ ഉപയോഗിച്ചിരിക്കുന്നതു്.) ഇതിൽ 33719 കുറ്റ കൃത്യങ്ങൾ ആയിരുന്നു പട്ടികജാതിക്കാർക്കു് എതിരായി ഉണ്ടായവ എന്നാണു് കണ്ടതു്. എന്നാൽ ഇവയിലും ഭൂരിഭാഗവും പട്ടികജാതിക്കാർ ആയതുകൊണ്ടു് അവർക്കെതിരായി നടത്തപ്പെട്ട കുറ്റകൃത്യങ്ങളും ആയിരുന്നില്ല, ചെയ്തവർ മൊത്തത്തിൽ മറ്റുള്ള സമുദായക്കാരും ആയിരുന്നില്ല. പട്ടിക ജാതിക്കാർ അതേ പട്ടിക ജാതിയിൽ ഉള്ളവർക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടും. കൂടാതെ പട്ടികജാതി അംഗങ്ങൾക്കെതിരായി നടന്നതായി അറിയപ്പെട്ട കുറ്റകൃത്യങ്ങൾ, മൊത്തം കുറ്റകൃത്യങ്ങളുടെ 0.53% മാത്രവും ആയിരുന്നു. എന്നാൽ 2011ൽ പട്ടികജാതിക്കാരുടെ ജനസഖ്യ മൊത്തം ജനസഖ്യയുടെ 16.6% ആയിരുന്നു. അതായതു് ഇതേ കാലയളവിൽ ജനസഖ്യയുടെ ബാക്കിവരുന്ന 83.4% ജനങ്ങൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾ മൊത്തം കുറ്റകൃത്യങ്ങളുടെ 99.47% ആണു്. അപ്പോൾ ശരിക്കും നോക്കിയാൽ പട്ടികജാതിക്കാർ കുറ്റകൃത്യങ്ങൾക്കു് ഇരയായതു മറ്റുള്ളവർ ഇരയായതിലും വളരെ കുറവായിരുന്നു എന്നതാണ് സത്യം എന്നു കാണാം. കുറ്റക്രിത്യങ്ങൾ എണ്ണത്തിൽ കൂടി എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവർ ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവിനെയൊ കുറ്റകൃത്യങ്ങൾ തമ്മിലുള്ള അനുപാതമൊ കണക്കിൽ എടുക്കാതെ ആണു് കുറ്റകൃത്യങ്ങൾ കൂടി എന്നു പ്രചരിപ്പിച്ചതു്. അവ കണക്കിലെടുത്താൽ, പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുകയല്ല, മറിച്ച് കുറയുന്നതായിട്ടാണു് കാണുന്നതു്. ഇതിനെ മറച്ചിട്ടാണു് പ്രചരണം. ചില പ്രസിദ്ധീകരണങ്ങൾ തെറ്റിദ്ധരിപ്പിക്കാനായി കുറ്റാവാളികൾ ആരെന്നു കാണിക്കാതിരിക്കുക, പട്ടിക ജാതിക്കാർ തമ്മിൽ ഉണ്ടായ ശണ്ഠകളേയും തർക്കങ്ങളേയും പോലും പട്ടിക ജാതിക്കാർക്കു് എതിരായി “സവർണ്ണർ” എന്നു വിളിക്കപ്പെടുന്നവർ നടത്തി എന്നായിരിക്കും പല മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുക. ഈ വിവരങ്ങൾ ശേഖരിക്കുന്നതിൽ കുറ്റം ചെയ്തവരുടെ Caste കാണിക്കയും ഇല്ല. അപ്പോൾ കുറ്റം ചെയ്തവർ ആരെന്ന് ഇതു കാണുന്നവർക്കു മനസ്സിലാക്കാൻ വഴിയില്ല. എങ്കിലും കൂലി മാദ്ധ്യമങ്ങൾ താഴ്ന്ന Casteൽ ഉള്ളവർക്കെതിരായി ഉയർന്ന Casteൽ ഉള്ളവർ ചെയ്തു എന്നായിരിക്കും പ്രചരണം. ഈ രചനയ്ക്കായി ഞാൻ ഗവേഷണം നടത്തിയ ഏതാണ്ടെല്ലാ വാർത്തകളും അങ്ങിനെ ആയിരുന്നു കണ്ടത്. ഉയർന്ന Casteൽ ഉള്ളവർ നടത്തി എന്നു പറഞ്ഞില്ലാ എങ്കിലും, അങ്ങനെയുള്ള ഒരു ധ്വനി കലർത്തി പ്രചരിപ്പിക്കുകയും സാധാരണമാണു്. ജാതിപരമായ എല്ലാ വാർത്തകളിലും ആക്രമികളുടെ വ്യക്തമായി ജാതി കാട്ടാതെയും എന്നാൽ ചില പൊതുവായ സമൂഹങ്ങളുടെ പാശ്ചാത്യരാൽ നിർമ്മിക്കപ്പെട്ട “ചൊല്ലപ്പേരുകൾ” കാട്ടി പ്രചാരം നൽകുന്നതും സാധാരണമായി കാണാം. കാലക്രമാനുസരണമായി, പരിശോധിച്ചാൽ ഈ വിവരണങ്ങൾ, ഉന്നത ജാതിക്കാരെ ചൂണ്ടി തുടങ്ങിയ ആരോപണങ്ങൾ കൃമേണ പ്രബല ജാതി അല്ലെങ്കിൽ സമുദായം,  (Dominant Caste), ഒ.ബി.സി. (Other Backword Caste), ഇവയിലേക്കു മറിയതായും കാണാം. പലപ്പോഴും ഈ പ്രചരണങ്ങളിൽ “മതാഗിരണപ്പട”യുടെ പദപ്രയോഗമായ “ബ്രാഹ്മണിക്കൽ” എന്ന പൊതു സംജ്ഞയും ചേർത്തു് ആയിരിക്കും പ്രചരണം. ഒപ്പം പീഠിപ്പിക്കപ്പെട്ടവരെ “ദളിതനും” ആക്കും. (ഹൈദ്രബാദില വെമൂലയുടെ Caste Conversion നടത്തിയതുപോലെ.) ഇങ്ങനെ അസത്യവും അവ്യക്തവും ഉപരിപ്ലവും ആണു ഇത്തരത്തിലുള്ള മിക്ക പ്രചരണങ്ങളും. എങ്കിലും സാധാരണ ജനം ഇതിനെ തുടരത്തുടരെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ സത്യമെന്നു വിശ്വസിക്കുക സ്വാഭാവികം തന്നെ. അസത്യം എന്നു ബോദ്ധ്യം ഉള്ള കാര്യങ്ങൾ തന്നെയും തുടരെ കേൾക്കുകയും കാണുകയും (ദൃശ്യമാദ്ധ്യമങ്ങളിൽ) ചെയ്യുമ്പോൾ ജനം വിശ്വസിക്കും എന്ന മനശസ്ത്രതത്ത്വം ഇവിടെയും ഇവർ ഉപയോഗപ്പെടുത്തുന്നു. അതിലൂടെ സാധാരണ ജനത്തെ കബളിപ്പിച്ചു് ചൊൽപ്പടിയിൽ ആക്കി ഉപയോഗിക്കുന്നു. Economic and Political Weekly പ്രസിദ്ധീകരിച്ച 1960കൾ മുതലുള്ള ലേഖനങ്ങൾ പരിശോധിച്ചാൽ ഇതിനുള്ള വളരെ വ്യക്തമായ തെളിവുകൾ ധാരാളം കാണാം. സമകാലീന (കു)ബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും മതാഗിരണക്കാരുടെയും രചനകളിലും, മാദ്ധ്യമങ്ങളിലെ “കൂലിവാർത്ത”കളിലും (Paid News) ഈ പ്രവണത വളരെ വ്യക്തമായിത്തന്നെ കാണാം. കൂടാതെ ധാരാളം  N.G.O.കളുടെ ഔദ്യോഗിക രേഖകളിലും ഇവയ്ക്കുള്ള തെളിവുകൾ കാണാം. അതിനും പുറമേ ഇവയെ എല്ലാം വളരെ ഉദ്യോഗജനകമായ തലക്കെട്ടുകൾ കൊടുത്തു് സംഭ്രമജനകവും സ്തോഭജനകവും ആക്കി മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കാണാം. പലപ്പോഴും തലക്കെട്ടിൽ കാണുന്ന പ്രത്യേകതകൾ ഒന്നും വാർത്തയിൽ കാണില്ല. തലക്കെട്ടു മാത്രം വായിച്ചു പോകുക പലരും പതിവാക്കിയതിനാൽ അവർ തെറ്റിദ്ധരിക്കയും ചെയ്യും.

ട്രയിനിൽ ഇരിപ്പടത്തിനായി ഉണ്ടായ ശണ്ഠയും, വളർത്തുമൃഗങ്ങളെ മോഷ്ടിച്ച സാമൂഹ്യ വിരുദ്ധരെ മർദ്ദിച്ചതും, ക്രിക്കറ്റുകളിയേപ്പറ്റി വാദിച്ചു ശണ്ഠകൂടിയതും എല്ലാം, മർദ്ദനം ഏറ്റവർ പട്ടികജാതിക്കാർ അല്ലെങ്കിൽ മുസ്ലീമോ ക്രിസ്ത്യാനിയോ ആയതിനാൽ മാത്രം നടത്തിയ അക്രമം ആണെന്ന രീതിയിൽ പ്രചരണം നടത്തുകയും ഇപ്പോൾ സാധാരണമാണു്. ഇതിനും പുറമേ പട്ടികജാതിക്കാർക്ക് എതിരായി നടക്കുന്ന പീഡനങ്ങളെ തടയാനായി നടത്തിയ നീയമനിർമ്മാണത്തിലെ പാകപ്പിഴകളും നീയമങ്ങൾ നടപ്പാക്കുന്നതിൽ ഉണ്ടായ സാങ്കേതകമായ കഴിവില്ലായ്മയും പലപ്പോഴും നീയമങ്ങൾ അത്തരം പീഡനങ്ങളെ തടയുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതു്. തന്നെയുമല്ല സാധാരണ നടക്കുന്ന ശണ്ഠകളും സാമ്പത്തികമായ തർക്കങ്ങളും എല്ലാം നഷ്ടപരിഹാരം കൈപ്പറ്റാൻ വേണ്ടി “Caste Violence” ആയി ചിത്രീകരിച്ചു പരാതിപ്പെടാനും ഇത്തരം നീയമങ്ങൾ ഇടയാക്കി. The Zamindari Abolition and Land Reforms Act of 1963 നടപ്പിലാക്കിയപ്പോൾ, അതു കാരണം ഉണ്ടായ ഏതാണ്ടെല്ലാ സാമ്പത്തികപ്രശ്നങ്ങൾ കാരണം ഉണ്ടായ ശണ്ഠകളും പരാധീനതകളും “Caste Violence” ആയി മാറ്റി ചിത്രീകരിക്കുവാൻ കാരണമായി. അതിനും പുറമെ ഇത്തരം പ്രചരണങ്ങൾ ഭൂരിഭാഗവും ഒറ്റപ്പെട്ട സംഭവങ്ങളെയും കെട്ടിച്ചമച്ച കഥകളെയും അടിസ്ഥാനമാക്കി ലോകത്തിനു മുന്നിൽ ഭാരതത്തെ താഴ്ത്തിക്കാട്ടാനുള്ള ശ്രമവും ധാരാളം നടത്തുന്നുണ്ടു്. 2014നു ശേഷം മതാഗിരണ പ്രവർത്തനങ്ങൾക്കുള്ള പണമൊഴുക്കിനു നേരിട്ട വിഘ്നം കാരണം ഉള്ള പകപോക്കലായും ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടു്. മതാഗിരണ സംഘടനകളും അസത്യമായ കഥകൾ പതിവായി ധാരാളം പ്രചരിപ്പിക്കുന്നും ഉണ്ടു്. അവരുടെകണക്കുകൾ കാട്ടാതെയുള്ളസാമ്പത്തിക ഇടപാടുകൾ ഇപ്പോൾ നടത്താൻ പറ്റാത്തതിനുള്ള പക പോക്കലായി, ലോകത്തിനു മുമ്പിൽ ഭാരതത്തിനു വളരെ മോശമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കയാണു് ലക്ഷ്യം. അല്ലെങ്കിൽ തങ്ങളുടെ സ്ത്രീപീഡനങ്ങൾ പിടിക്കപ്പെടുന്ന അവസരത്തിൽ ഉപയോഗിക്കാനുള്ള ഒരു പ്രതിരോധ നാടകം രചിക്കുന്നതും ആവാം. ഇങ്ങനെ തെറ്റായി രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളെ ആധാരമാക്കി യു.എൻ. സഹിതം ധാരാളം ഔദ്യോഗിക സ്ഥാപനങ്ങൾ വഴിയായിപ്പോലും ഭാരതത്തിനെതിരായ സത്യവിരുദ്ധമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ ഇതു കാരണം ആകുന്നുണ്ടു്. മുകളിലുള്ള രണ്ടു ഖണ്ഡികകളിലെ  വിവരങ്ങൾ  Switzerland ഉള്ള Springer International Publishing 2017 പ്രസിദ്ധീകരിച്ച Western Foundations of the (Indian) Caste System, എന്ന ഗ്രന്ഥത്തിൽ വളരെ വ്യക്തമായിത്തന്നെ തെളിവു സഹിതം വിവരിച്ചിട്ടുണ്ടു്. പ്രചരണങ്ങൾക്കെല്ലാം പിന്നിൽ മതാഗിരണപ്പടയുടെ കൈകൾ തന്നെ പ്രവർത്തിക്കുന്നു എന്നതിനു സംശയം വേണ്ടാ. അവരുടെ പ്രേരണയുടെയും പ്രചരണങ്ങളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട കഥകൾ മാത്രം ആകാം ഇവയിൽ നല്ലൊരു ശതമാനവും എന്നതിനും സംശയം ഇല്ല. അവരുടെ പ്രസിദ്ധീകരണങ്ങൾ ഇത്തരം കഥകൾക്കു കൊടുക്കുന്ന അമിതമായ പ്രാധാന്യം അതിനുള്ള തെളിവുതന്നെയാണ്. സത്യം സകല ഭാരതീയരും മനസ്സിലാക്കിയാൽ നന്നായിരിക്കും. ബ്രിട്ടനിൽ Caste Discrimination ഉണ്ടെന്നു സ്ഥാപിച്ചും കൊണ്ടു് നടത്തിയ നീയമനിർമ്മാണം ഭാരതത്തിനു് എതിരായി ഇത്തരം വിവേചനപരമായ നയങ്ങൾ പാശ്ചാത്യർ ധാരാളമായി പിന്തുടരുന്നു എന്നും തെളിയിക്കുന്നു. (10)

@

ഗ്രന്ഥസൂചി (Bibliography)

(1)

(a) ‘Shoulder Cloth Riots: Known Falsehoods and Unknown Truths’ (Translation of Tamil Book named തോൾ ശീലൈ കലഹം), written by A. Ganeshan & S. Ramachandran and published by South Indian Social History Research Institute, (SISHRI).  

(b) Nadar Controversy Shows Why Shedding Colonial Narrative Is Key To Rewriting India’s History, Written by Aravindan Neelakandan – December 21, Swarajya Magazine.

(c) The Tinnevelly Shanars, By Robert Caldwell.

(d) Cochin castes and Tribes, by L. K. Anantha Krishna Iyer.

(e) Census Reports of India for 1871, 1881, 1901, 1911.

(f) Nangeli gained her place in history as the woman who cut off her breasts to protest against an inhuman tax imposed in erstwhile Travancore (Report in Hindu News Paper based on a story written by a person who goes around in the name of Chitrakaran.)

(2)

(a) Travancore Tribes And Castes Vol 1 By L.A. Krishna Iyer.

(b) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർജീവചരിത്രാവലോകനം, ഗ്രന്ഥകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ.  

(c) Nangeli gained her place in history as the woman who cut off her breasts to protest against an inhuman tax imposed in erstwhile Travancore (Report in Hindu News Paper.)

(d) Article in Daily Mail of U.K.; “One in 20 students turning to sex industry to pay their way through university”; Published at 02:35 hours on 27th March 2015 and updated at 02:46 hours on 27th March 2015.

(e) United Kingdom’s Daughters, Mr Harvinder Singh responds to documentary on Indian rape with his own documentary on British rape. https://www.youtube.com/watch?v=twUmDDMX9tU

(f) Ohio football players face trial in rape case, why more teens weren’t charged, http://www.nydailynews.com/news/crime/2-ohio-football-players-face-trial-rape-case-article-1.1284340  and (http://www.macombdaily.com/article/20130326/OPINION/130329600/rape-in-ohio-and-india-any-difference

(g) http://timesofindia.indiatimes.com/world/uk/Over-72000-men-found-to-be-raped-in-UK-every-year/articleshow/30355475.cms )

(h) http://www.theguardian.com/society/2009/oct/04/uk-female-child-sex-offenders 

(3)

(a) Travancore Tribes And Castes Vol 1 By L.A. Krishna Iyer.

(b) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർജീവചരിത്രാവലോകനം, ഗ്രന്ഥകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ.  

(c) Nangeli gained her place in history as the woman who cut off her breasts to protest against an inhuman tax imposed in erstwhile Travancore (Report in Hindu News Paper based on a story written by a person who goes around in the name of Chitrakaran.)

http://www.thehindu.com/news/cities/Kochi/200-years-on-nangelis-sacrifice-only-a-fading-memory/article5255026.ece#

(d) Article in Daily Mail  of U.K.; “One in 20 students turning to sex industry to pay their way through university”; Published at 02:35 hours on 27th March 2015 and updated at 02:46 hours on 27th March 2015.

(e) United Kingdom’s Daughters, Mr Harvinder Singh responds to documentary on Indian rape with his own documentary on British rape. https://www.youtube.com/watch?v=twUmDDMX9tU

(f) Ohio football players face trial in rape case, why more teens weren’t charged, http://www.nydailynews.com/news/crime/2-ohio-football-players-face-trial-rape-case-article-1.1284340  and (http://www.macombdaily.com/article/20130326/OPINION/130329600/rape-in-ohio-and-india-any-difference

(g) http://timesofindia.indiatimes.com/world/uk/Over-72000-men-found-to-be-raped-in-UK-every-year/articleshow/30355475.cms )

(h) http://www.theguardian.com/society/2009/oct/04/uk-female-child-sex-offenders 

(4)

(a) ‘Shoulder Cloth Riots: Known Falsehoods and Unknown Truths’ (Tamil Book named തോൾ ശീലൈ കലഹം), written by A. Ganeshan & S. Ramachandran and published by South Indian Social History Research Institute, (SISHRI).

(b) Castes and tribes of Southern India, all Volumes.

(c) Travancore Tribes And Castes Vol 1 By L.A. Krishna Iyer.

(5)

(a) The Indian Caste system and the British” by Kevin Hobson.

(b) The Tinnevelly Shanars, by Robert Caldwell, Pablished by Christian Knowledge Society’s Press, Madras, 1849.

(c) Castes of Mind: Colonialism and the Making of Modern India, by Nicholas B Dirks.

(d) The Census India, An Analysis of Census Reports by Dharampal at the Web site of Samanvaya, (As seen on 1-1-2018).

(e) Census Reports of India for 1871-2, 1881, 1891, 1901, 1911, 1921, 1931, 1941.

(f) Conceptualisation and Classification of Caste and Tribe by Census of India, by Sumit Mukherjee; Journal of Anthropological Survey of India, 62(2).

(g) Census Report of 1911 Report for Punjab and Delhi, Vol 15, Part I.

(h) Castes and tribes of Southern India, all Volumes.

(i) Travancore Tribes And Castes Vol 1 By L.A. Krishna Iyer.

(6)

(a) India in Bondage: Her Right to Freedom – By Rev. Jabez T. Sunderland.

(b) The Invasion That Never Was – By Michel Danino and Sujata Nahar.

(7)

(a) India in Bondage: Her Right to Freedom – By Rev. Jabez T. Sunderland.

(b) House of Commons Papers: 1812-13, Volume 7.

(c) The Invasion That Never Was – By Michel Danino and Sujata Nahar.

(8)

(a) Introduction to the study of the Hindu Doctrines, By Rene Guenon.

(b) Hindu Muslim Cultural Accord – By Syed Mohamud, Bombay 1949

(c) Letters On The State Of Christianity In India, by Abbe J.A. Dubois.

(d) The Ancient History Of The Near East, From The Earliest Times To The Battle Of Salamis by H. R. Hall, M.A., F.S.A.

(e) The Bible in India, by Louis Jacolliot, 1869.

(f)  India in Bondage: Her Right to Freedom – By Rev. Jabez T. Sunderland.

(g) House of Commons Papers: 1812-13, Volume 7.

(h) The Invasion That Never Was – By Michel Danino and Sujata Nahar.

(i) Ancient India as Discribed by Megasthenes and Arrian, By J.W. McCrindle, M.A., Published by Trubner & Co., Ludgate Hill, 1886.

(j) Alberuni’s India. An account of the religion, philosophy, literature, geography, chronology, astronomy, customs, laws, and astrology of India about A.D. 1030.

(k) The Story of Civilisation: Our Oriental Heritage By Will Durant, Published in 1935.

(l) Rewriting Indian History by Francois Gautier, 1996.

(m) Negationism in India, by Dr Koenrad Elst.

(n) “Was There an Islamic Genocide of Hindus?” (article) by Dr. Koenraad Elst.

(o) The Ancient History Of The Near East, From The Earliest Times To The Battle Of Salamis, by H. R. Hall, M.A., F.S.A.

(p) Asiatic Researches; Or Transactions Of The Society, Instituted In Bengal, 1799.  

(9)

(a) Daily Indian Herald, December 23, 2017.

(b) Indian Express, December 22, 2017.

(10)

(a) Western Foundations of the (Indian) Caste System, Articles by various authors.

(b) In India, nun accuses bishop of rape, https://www.catholicnewsagency.com/news/in-india-nun-accuses-bishop-of-rape-18008

(c) NCRB annual crime reports, the total number of criminal ‘Incidence against Scheduled Castes [SCs]’ in India during 2011, Chapter-7 Crime Against Persons Belonging To Scs / Sts.

(d) Alternate Report To the Joint 2nd to 5th Periodic Report of the State Party (Republic of India) To The Committee on Economic, Social and Cultural Rights On The Implementation of International Covenant on Economic, Social and Cultural Rights (A Periodic Report Submitted by the State Parties under Articles 16 and 17 of the Covenant), National.

(e) Economic and Political Weekly 1960 to 2010.

(f) National Coalition for Strengthening PoA Act. 2012. Joint Stakeholders Report on Caste Based Discrimination in India: 13th Session of the Universal Periodic Review of the UN Human Rights Council – India (21st May – 1st June 2012). New Delhi.

(g) “Social Exclusion, Discrimination and Atrocities on Scheduled Castes In India: The Worrying Spots and Future Challenges.” Mamgain, R.P. 2014, Journal of Economic & Social Development X (1).

(h) Clarke, S. 2002. “Dalits Overcoming Violation and Violence: A Contest between Overpowering and Empowering Identities in Changing India.” The Ecumenical Review 54 (3): 278–95.

(i) Dalit teen tied to tree, beaten up in Gujarat’s Patan; hunt on for accused, Report in Indian Express.

Leave a comment